നിയമസഭാ സ്ഥാനാര്‍ഥികള്‍ (view all)

ക്ഷേമ കേരളത്തിന് ഒരു ജനപക്ഷ മാര്‍ഗരേഖ


Janapaksha Margarekhaഇന്ത്യയില്‍ സാമൂഹികമായി ഒരുപാട് സവിശേഷതകളുള്ള ഭൂപ്രദേശമാണ് കേരളം. വളരെ ജനകീയമായ ഒരു നവോത്ഥാനമാണ് കേരളത്തിന്റെ പ്രത്യേകത. നവോത്ഥാനത്തെ വികസിപ്പിക്കാന്‍ കഴിയാതെ പോയതിന്റെ ഫലമായി നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതി സംഘടനകള്‍ മാത്രമായി മാറിയ വര്‍ത്തമാനത്തെയാണ് നമുക്കിന്ന് അഭിമുഖീകരിക്കാനുള്ളത്. ഒടുവില്‍ അവരില്‍ പലരും വര്‍ഗീയ ഫാഷിസവുമായി കൈകോര്‍ക്കുന്നേടത്തേക്ക് അധപതിച്ചു. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. മലയാളിയെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന പുതിയ ആശയങ്ങളുടെ അഭാവം കേരളീയ സമൂഹത്തിന്റെ വലിയ പ്രതിസന്ധിയാണ്.

പ്രവാസം തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തും കേരളം ഒരു മണിയോഡര്‍ ഇക്കോണമി മാത്രമാണ്. സ്വന്തമായി ഏറെയൊന്നും ഉല്‍പാദിപ്പിക്കാത്ത, ധാരാളം ഉപയോഗിക്കുന്ന സമൂഹം. മനുഷ്യവിഭവശേഷിയെ കയറ്റിയയക്കുക എന്നത് ഒരു ചീത്തകാര്യമല്ല; പക്ഷേ അത് ഇവിടെ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാകരുത്. ഇത്രയും പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമായ കേരളത്തിന് അതിനെ ഉപയോഗപ്പെടുത്തി ഉല്‍പാദന വിപ്ലവം സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ല എന്നത് നമ്മുടെ വികസന കാഴ്ചപ്പാടിന്റെ പരിമിതിയാണ്. കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെല്ലാം ഭാവനയുടെയും ഇച്ഛാശക്തിയുടെയും അഭാവം മൂലമുള്ള സ്തംഭനം നിലനില്‍ക്കുകയാണ്.

തുടര്‍ന്ന് വായിക്കുക

                        Office Adress
                Welfare party of India
                Kerala State Committee
                TC 24/25
                Panavila, Thycaude-PO
                Thiruvanantharpuram
                Pin - 695 014
                Ph: +91 471 4010978,
                +91 8606016678

                Email: welfarepartykerala@gmail.com