ബഹുമാന്യരേ,
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നാല് വര്‍ഷത്തെ പ്രവര്‍ത്തനം താങ്കളുടെ ശ്രദ്ധയിലുണ്ടാകും. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളിലായിരുന്നു പാര്‍ട്ടി മുഖ്യമായും ഇടപെട്ടതും പ്രവര്‍ത്തിച്ചതും. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളെ തുറന്നുകാണിച്ചും വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ സൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചും സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എന്‍.ഡി.എ സര്‍ക്കാറിന്റെ ഒത്താശയോടെ ദലിതര്‍ക്കെതിരെയും മതന്യൂന
പക്ഷങ്ങള്ക്കെതിരെയും നടക്കുന്ന കൊലപാതകം ഉള്‍പ്പെടെ ക്രൂരമായ ചെയ്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക നീതി പാര്‍ട്ടിയുടെ മുഖ്യ അജണ്ടയാണ്. സംവരണത്തിനെതിരെ രൂപപ്പെടുന്ന പുതിയ നീക്കങ്ങള്‍ക്കെതിരെയും പാര്‍ട്ടി നിലകൊള്ളും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നിലപാട് കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലവര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന നീതി നന്മ, ത്രിവേണി സ്റ്റോറുകളെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളും അഴിമതിയും വ്യാപകമാണ്. പൊതുവിതരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖല പാടെ തകര്‍ന്നുകഴിഞ്ഞു. നെല്ലിനും നാളികേരത്തിനും പുറമേ ഇപ്പോള്‍ ഏലം, ഇഞ്ചി തുടങ്ങി ഒടുവില്‍ റബര്‍ വിലയിടിവും ഏറ്റവും ബാധിച്ചത് കേരളത്തെയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 90 % കേരളത്തിലാണ്. റബര്‍ കര്‍ഷകരില്‍ 90% വന്‍കിട കര്കരല്ല; ഉപജീവനത്തിന് വേണ്ടി കൃഷി ചെയ്യുന്നവരാണ്. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും അങ്ങേയറ്റം ദുരിതത്തില്‍ തള്ളിയിട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ പരസ്പരം പഴിചാരുകയാണ്. കാര്‍ഷിക മേഖലയെ തകര്‍ത്ത ഗാട്ട് ആസിയാന്‍ കരാറുകള്‍ക്കെതിരെയും കര്‍ഷകന്റെ സുരക്ഷക്ക് ന്യായവിലയും സബ്സിഡിയും പെന്‍ഷനും ആവശ്യപ്പെട്ടുകൊണ്ടും സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ട്ടി സംഘടിപ്പിച്ച കര്‍ഷകരോഷം പരിപാടികള്‍ കര്‍ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. ചെറുകിട വ്യാപാര രംഗത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയുടെ ഇടപെടല്‍ വ്യാപാരികള്‍ ഓര്‍ക്കുന്നുണ്ടാവും. പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യ നിരോധത്തിന് പാര്‍ട്ടി സമര്‍പ്പിച്ച പാക്കേജിന്റെയും പ്രക്ഷോഭത്തിന്റെ ഫലം കൂടിയായിരുന്നു മദ്യം നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
മനുഷ്യരുടെ അത്യാവശ്യമാണ് കേറിക്കിടക്കാന്‍ ഒരു തുണ്ട് ഭൂമി. എന്നാല്‍ നാല് ലക്ഷത്തോളം പേര്‍ക്ക് കേരളത്തില്‍ ഒരു തുണ്ട് ഭൂമി പോലുമില്ല. ഭൂമിയില്ലാഞ്ഞിട്ടല്ല; സര്‍ക്കാര്‍ സന്മനസ്സ് കാണിക്കാഞ്ഞിട്ടാണ്. ഭൂമാഫിയകള്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി പതിച്ചുനല്കാന് രഹസ്യമായി നിയമനിര്‍മാണം നടത്തുന്നതിനുള്ള തിരക്കിലാണ് സര്‍ക്കാര്‍. സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി കേരളത്തിലുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷത്തിലൂടെ വെളിപ്പെട്ടതാണ്. ഭൂമിയില്ലാത്തവര്‍ക്ക് താമസിക്കാന്‍ വാസയോഗ്യമായ 10 സെന്റും കൃഷിക്ക് ഒരേക്കറും അതാത് ജില്ലകളില്‍ തന്നെ നല്കാന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭത്തിലാണ്. ആയിരക്കണക്കിന് ഭൂരഹിതര്‍ ഇന്ന് പാര്‍ട്ടിയോടൊപ്പം നിന്ന് സമരം ചെയ്യുന്നുണ്ട്. പലര്‍ക്കും ഭൂമി വാങ്ങിച്ചുകൊടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുമുണ്ട്.
ജനപക്ഷത്തുനിന്ന് രാഷ്ട്രീയ പ്രശ്നങ്ങളുയര്‍ത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ കേരളീയ സമൂഹം വലിയ അളവില്‍ പിന്തുണക്കുന്നുണ്ട്. ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രയില്‍ ഭൂരഹിതരുള്പ്പെടെ സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനസഞ്ചയവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയവും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിനും വികസനത്തിനുമുള്ള അംഗീകാരമാണ്.
ജനങ്ങള്‍ പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കും നാടിനും വേണ്ടി ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമായിക്കൂടാ. താങ്കളെപ്പോലെയുള്ളവരുടെ ആത്മാര്‍ഥമായ സാഹയവും പിന്തുണയും കൊണ്ടാണ് ഇത്രയുമൊക്കെ പാര്‍ട്ടിക്ക് ചെയ്യാന്‍ സാധിച്ചത്. മുമ്പ് താങ്കള്‍ പാര്‍ട്ടിയെ സഹായിച്ചത് നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. അഴിമതി രഹിത മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് താങ്കളുടെ പിന്തുണ എന്ന നിലക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കണമെന്ന് സ്നേഹപുര്‍വം അഭ്യര്‍ഥിക്കുന്നു.
ഹമീദ് വാണിയമ്പലം
സംസ്ഥാന പ്രസിഡണ്ട്
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, കേരളം
ചെയര്‍മാര്‍മാന്‍ – ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
ഡയറക്റ്റര്‍ – കെ.എ ഷെഫീഖ്
ജനറല്‍ കണ്‍വീനര്‍ – ജോസഫ് ജോണ്‍, ശ്രീജ നെയ്യാറ്റിന്‍കര
സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം – മാര്സാദ് റഹ്മാന്
പ്രതിനിധി – ഷെഫീഖ് ചോഴിയക്കോട്
പ്രചരണം – റസാഖ് പാലേരി
മീഡിയ – സജീദ് ഖാലിദ്
ഡോക്യുമെന്റേഷന് – അനസ് വടുതല
പബ്ലിക് റിലേഷന്‍ – നൗഷാദ്.സി.എ
എക്സിബിഷന് – ഗണേഷ് വടേരി
മെമന്റോ – സി.എം. ഷെരീഫ്
സംസ്കാരിക പരിപാടി – വൈ. ഇര്‍ഷാദ്