
താങ്കളെയും ക്ഷണിക്കുന്നു.
ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടും സാമൂഹിക നീതിക്കുവേണ്ടിയുള്ള പിന്മടക്കമില്ലാത്ത സമരവും അതോടൊപ്പം ധാര്‍മികമായ ഉള്ളടക്കവും ഉയര്‍ത്തിപ്പിടിച്ച് ഒരു നവരാഷ്ട്രീയ സംസ്കാരം പരിചയപ്പെടുത്തുകയെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുടെ വെല്ലുവിളി. ആ വെല്ലുവിളി പാര്‍ട്ടി ധീരമായി, ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നു. താങ്കളും ഒപ്പം ഉണ്ടാകണം.

2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സ്ഥിതിഗതികള്‍ മാറിത്തുടങ്ങുകയായി. ചരിത്രത്തിലാദ്യമായാണ് വിചാരധാരയാല്‍ നിയന്ത്രിക്കപ്പെടുന്ന ശക്തികള്‍ക്ക് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കുന്നത്. അതിന്റെ ആനുകൂല്യത്തെ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ നിയന്ത്രണം സമ്പൂര്‍ണമായി വരുതിയിലാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷമായി നാം കാണുന്നത്.
[..............]

നൂറ്റാണ്ടുകള്‍ നീണ്ട സമരത്തിലൂടെ നേടിയെടുത്ത പൊതുനിരത്തുകളെ സ്വാകാര്യവല്ക്കരിക്കുന്ന ടോള്‍ പാതയാണ് ദേശീയപാതാ വികസനത്തിന്റെ പേരില്‍ നടപ്പിലാക്കുന്നത്. ബി.ഒ.ടി കമ്പനികളുടെ താല്പര്യത്തിന് വിധേയമായി ആവശ്യത്തിലധികം ഭൂമി ബലമായി കുടിയൊഴിപ്പിച്ച് നിര്‍മിക്കുന്ന പാത കേരളം പോലൊരു സംസ്ഥാനത്തിന് അനുയോജ്യമല്ല.

തെരഞ്ഞെടുപ്പ് സമയത്ത് മദ്യമുതലാളിമാരുമായി എല്‍.ഡി.എഫ് നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായി കേരളത്തെ സമ്പൂര്‍ണമായി അടിയറവെക്കാനുള്ള നീക്കങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മദ്യവര്‍ജനമാണ് നയമെന്ന് പറയുകയും ഭരണത്തിലേറിയപ്പോള്‍ സമ്പൂര്‍ണ മദ്യവ്യാപനമാണ് സര്‍ക്കാറിന്റെ നയമായി സ്വീകരിച്ചിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണമായി മദ്യമുക്തമാക്കാനുള്ള പദ്ധതി തയ്യാറാക്കിയ പാര്‍ട്ടി അത് സാധ്യമാക്കാനുള്ള പോരാട്ടത്തിലാണ്.

ഗെയില്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിച്ച് മാത്രമേ ഗെയില്‍ പദ്ധതി നടപ്പിലാക്കാവൂ. തമിഴ്നാട്ടിലും കര്‍ണാടകത്തിലുമുള്ള കമ്പനികള്‍ക്ക് മാത്രം സഹായകരമാകുന്ന പദ്ധതിക്ക് കേരളത്തിലെ ജനങ്ങളെ മൊത്തം പരിഭ്രാന്തരാക്കുന്നത് അനുവദിക്കാനാവില്ല.
വാര്‍ത്തകള്‍ / പ്രതികരണങ്ങള്‍




