വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും സംഘ്പരിവാര്‍ വര്ഗീയതക്കുമപ്പുറം കേരളം നേരിന്റെ പക്ഷത്തെയാണ് പിന്തുണക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന് പിന്തുണയേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിന്റെ പക്ഷത്തിന് പ്രതീക്ഷയേകുന്നതാണെന്നും ‘ജനപക്ഷ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രതീക്ഷകളും പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തേയും സമകാലിക രാഷ്ട്രീയ അവസ്ഥകളേയും കുറിച്ച് അദ്ദേഹം ‘ജനപക്ഷ’ത്തോട് സംസാരിക്കുന്നു.
ചോദ്യം: പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പാണല്ലോ ഇത്. ഇതിന് മുമ്പ് നടന്ന പാര്‍ലമെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രകടനം എങ്ങിനെയായിരുന്നു?
പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാനും പാര്‍ട്ടിയുടെ സന്ദേശവും നയനിലപാടുകളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ആദ്യ അവസരവുമായിട്ടാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ പാര്‍ട്ടി കണ്ടത്. കേരളത്തിലെ മൂന്ന് മേഖലകളിലായി അഞ്ച് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി. വയനാട്, മലപ്പുറം, ചാലക്കുടി, ആറ്റിങ്ങല്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ഇതിന് പുറമെ പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പാര്‍ട്ടി പിന്തുണച്ചു. പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മുകളിലുള്ള ഫലമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മലപ്പുറം ജില്ലയില്‍ മാത്രം അരലക്ഷം വോട്ടുകളാണ് പാര്‍ട്ടിക്ക് നേടിയത്. പാര്‍ട്ടി കേഡറിനേക്കാള്‍ മൂന്നിരട്ടി വോട്ടുകള്‍ കന്നിയങ്കത്തില്‍ തന്നെ ലഭിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നത്. മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള വിജയമാണ് ലഭിച്ചത്. 42 വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനങ്ങളുട പ്രതീക്ഷക്കൊത്ത അധികാര നിര്‍വഹണവുമായി ഈ ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ വികസന സമീപനങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അവസരം ലഭിച്ചു. 119 സ്ഥലങ്ങളില്‍ രണ്ടാമതത്തെി. ഇതിന് പുറമേ 250 വാര്‍ഡുകളില്‍ ജയപരാജയം നിര്‍ണയിക്കുന്ന നിര്‍ണായക ശക്തിയായി മാറാനും പാര്‍ട്ടിക്ക് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം പരിശോധിച്ചാല്‍ കേരളത്തിലെ ഏഴാമത്തെ പാര്‍ട്ടിയായി വെല്‍ഫെയര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞു. ഇരുമുന്നണികളിലെയും പല പാര്‍ട്ടികളും വെല്‍ഫെയര്‍ പാര്‍ട്ടിയേക്കാള്‍ കുറഞ്ഞ വോട്ടും സീറ്റുമാണ് നേടിയത്. ഇത് നാല് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്.
ചോദ്യം: ‘ജനപക്ഷ രാഷ്ട്രീയം’ എന്നാണല്ലോ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഹാഷ്ടാഗ്. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്?
ജനങ്ങളിലെ ഭൂരിപക്ഷത്തിന്റെയും താല്പര്യങ്ങളെ ഒട്ടും പരിഗണിക്കാത്ത, സമൂഹത്തിലെ ഉന്നത സാമ്പത്തിക വിഭാഗങ്ങളെയും അവരുടെ താല്പര്യത്തിനൊത്ത് നീങ്ങുന്ന പാര്‍ട്ടികളുടെയും നേതാക്കള്‍ക്കളുടെയും സാമ്പത്തിക വര്‍ദ്ധനവ് മാത്രം ലക്ഷ്യമായി കാണുന്ന കോര്‍പറേറ്റ് സൗഹൃദ രാഷ്ട്രീയവുമായാണ് കുറച്ചുകാലമായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നത്. ഇവരുടെകണ്ണില് രാജ്യവികസനം എന്ന് പറഞ്ഞാല്‍ ഈ വന്‍കിടക്കാരുടെ സമ്പാദ്യത്തിലെ വര്‍ദ്ധനവാണ്. ഇത്തരം നിക്ഷേപകരുടെ മുന്നിലെ തടസ്സങ്ങള്‍ മാറ്റിക്കൊടുക്കുന്ന ദല്ലാള്വൃത്തിയാണ് കുറേക്കാലമായി ഭരണകൂടങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട വിഭവങ്ങള്‍ കൊള്ളയടിച്ച് ലോകസമ്പന്നരുടെ പട്ടികയിലേക്ക് ഇത്തരക്കാര്‍ പ്രവേശിക്കുകയാണ്. അതേസമയം പ്രാഥമികാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കപ്പെടാത്ത മഹാഭൂരിപക്ഷം വരുന്ന ജനകോടികള്‍ക്ക് സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന നക്കാപ്പിച്ചാ സൗജന്യങ്ങളാണ് ആശ്രയം. കോര്‍പറേറ്റ് ശക്തികളുടെ ആശ്രിതരാക്കി രാജ്യത്തെ ജനങ്ങളെ മാറ്റുന്ന ജനവിരുദ്ധ രാഷ്ട്രീയമല്ല; ജനങ്ങള്‍ക്ക് സ്വന്തംകാലില്‍ നില്ക്കാന് കഴിയുന്ന സ്വയംപര്യാപ്ത വികസനത്തെക്കുറിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നത്. ആശ്രിത സാമ്പത്തിക ഘടനയില്‍ നിന്ന് രാജ്യം സ്വാശ്രയ സാമ്പത്തികാവസ്ഥയിലേക്ക് മാറേണ്ടതുണ്ട്. അതിന് മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നത് പ്രമാണിമാരുടെ താല്പര്യത്തിനൊത്ത് തുള്ളുന്ന പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതുവഴി ഇവര്‍ ജനങ്ങള്‍ക്കെതിരായ പക്ഷത്തേക്ക് മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങലുടെ താല്പര്യങ്ങളും അവരുടെ വികസനത്തെയുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധീകരിക്കുന്നത്.
42 വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനങ്ങളുട പ്രതീക്ഷക്കൊത്ത അധികാര നിര്‍വഹണവുമായി ഈ ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ വികസന സമീപനങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അവസരം ലഭിച്ചു. 119 സ്ഥലങ്ങളില്‍ രണ്ടാമതത്തെി. ഇതിന് പുറമേ 250 വാര്‍ഡുകളില്‍ ജയപരാജയം നിര്‍ണയിക്കുന്ന നിര്‍ണായക ശക്തിയായി മാറാനും പാര്‍ട്ടിക്ക് സാധിച്ചു.
നിക്ഷേപകരെക്കുറിച്ചല്ല പാര്‍ട്ടിയുടെ ആശങ്ക. ജീവിതം തള്ളിനീക്കാന്‍ പ്രായസപ്പെട്ടുകൊണ്ടിരിക്കുന്ന ജനകോടികളെക്കുറിച്ചാണ്. അവരുടെ ജീവിതം ഇന്നുള്ളതിനെക്കാള്‍ മെച്ചപ്പെടുത്താന്കഴിയുന്ന, ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനികളായി അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു ഇന്ത്യയെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. അതായത് നൂറുകോടിയിലധികം വരുന്ന രാജ്യത്തെ സാധാരണക്കാരുടെ പക്ഷത്താണ് വെല്‍ഫെയര്‍പാര്‍ട്ടി നിലയുറപ്പിക്കുന്നത് അഥവാ രാജ്യ പുരോഗതി എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി എന്നര്‍ഥം. ഇതിന് വിരുദ്ധമായാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഇടത്ുകക്ഷികളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ സൃഷ്ടിച്ച അസന്തുലിതാവസ്ഥ രാജ്യത്തെ ജനങ്ങളെ മഹാ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. അവരുടെ പക്ഷം ചേരുന്നപാര്ട്ടിയാണ് വെല്‍ഫെയര്‍പാര്‍ട്ടി. അതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന ജനപക്ഷരാഷ്ട്രീയം. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ ‘വെല്‍ഫെയര്‍ സ്റ്റേറ്റ്’ എന്ന ലക്ഷ്യത്തിനായാണ് പാര്‍ട്ടി നിലകൊള്ളുന്നത്.
ചോദ്യം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണല്ളോ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫ് ഭരണത്തെ വെല്‍ഫെയര്‍ പാര്‍ട്ടി എങ്ങിനെ വിലയിരുത്തുന്നു?
കേരളം കണ്ട ഏറ്റവും ജനദ്രോഹകരമായ സര്‍ക്കാറാണ് കഴിഞ്ഞ അഞ്ചു വര്‍ഷം നമ്മെ ഭരിച്ചത്. യു.ഡി.എഫ് സര്‍ക്കാറുകളില്‍ തന്നെ ഏറ്റവും മോശം സര്‍ക്കാറായിരുന്നു ഇത്. ധാരാളം പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അവ പാലിക്കാന്‍ സര്‍ക്കാര്‍ ഒട്ടും താല്പര്യം കാണിച്ചില്ല. അഴിമതിയുടെ കൂത്തരങ്ങായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. ബാര്‍ കോഴ, ബജറ്റ് കോഴ, സോളാര്‍ അഴിമതി, ഭൂമി തട്ടിപ്പ് തുടങ്ങി ഒട്ടേറെ അഴിമതികളും അതിഗുരുതര ആരോപണങ്ങളുമാണ് സര്‍ക്കാര്‍ നേരിട്ടത്. മന്ത്രിമാരില്‍ 18 പേരും നിരവധി വിജിലന്‍സ് കേസുകളിലായി കോടതികള്‍ കയറിയിറങ്ങുകയാണ്. മുന്‍കാലത്ത് ഒരു ഭരണാധികാരികളും നേരിട്ടിട്ടില്ലാത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന് വന്നത്. സാഹചര്യതെളുവുകള് പലതും ഇവര്‍ക്ക് എതിരാണ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി കോടികളാണ് ഒഴുകിയത്. ഇത്തരം കാര്യങ്ങളില്‍ പങ്കാളികളായവരെ സ്ഥാനാര്ഥികളാക്കാരുതെന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്റാണ്. നിയമവ്യവസ്ഥയും രാഷ്ട്രീയ ധാര്‍മികതയും വെല്ലുവിളിച്ചാണ് ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്കുമ്പോഴും ഇതേ വെല്ലുവിളിതന്നെയാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും അതിന് മുന്നില്‍ കീഴിടങ്ങി. സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതിയായി പ്രഖ്യാപിച്ച ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന പദ്ധതിപോലും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. എന്നുമാത്രമല്ല, അക്കാര്യത്തില്‍ സര്‍ക്കാറിന് ഒരുതരത്തിലുമുള്ള ലജ്ജയുമില്ല എന്നത് സാധരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളോട് സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതുമാണ്.
ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ 39 കേസുകളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി ശ്രീജിത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതേ ഭൂമിക്ക് കരമടക്കാനുള്ള സൗകര്യമൊരുക്കി ഭൂമാഫിയയെ ഏല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി ഏക്കര്‍ കണക്കിന് ഭൂമി നികത്താനുള്ള സൗകര്യം അവസാന നിമിഷവും സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയായിരുന്നു.
ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ 39 കേസുകളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി ശ്രീജിത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതേ ഭൂമിക്ക് കരമടക്കാനുള്ള സൗകര്യമൊരുക്കി ഭൂമാഫിയയെ ഏല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി ഏക്കര്‍ കണക്കിന് ഭൂമി നികത്താനുള്ള സൗകര്യം അവസാന നിമിഷവും സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയായിരുന്നു.
ചോദ്യം: പ്രതിപക്ഷം അവരുടെ റോള്‍ നിര്‍വഹിച്ചു എന്ന് അഭിപ്രായമുണ്ടോ?
ഒരിക്കലുമില്ല. പ്രതിപക്ഷം തങ്ങളുടെ റോള്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഭരണം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞയുടന്‍ തന്നെ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. യു.ഡി.എഫിന്റെ ജനദ്രോഹഅഴിമതി ഭരണത്തെ വിചാരണ ചെയ്യാനുള്ള ധാര്‍മിക ശക്തി ഇല്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പരാജയം. ടി.പി. ചന്ദ്രശേഖരന് വധത്തെ തുടര്‍ന്ന് പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ സി.പി.എം അകപ്പെട്ട പ്രതിസന്ധികള്‍ പ്രതിപക്ഷത്തെ പൊതുവെ ദുര്‍ബലപ്പെടുത്തി. തങ്ങള്‍ക്കെതിരായ കേസ് ഉയര്‍ത്തി പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ കെണിയില്‍ നിന്ന് അഞ്ച് വര്‍ഷവും പ്രതിപക്ഷത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. എല്‍.ഡി.എഫും യു.ഡി.എഫും മാഫിയകളോട് ഒരേതരം സമീപനമാണ് സ്വീകരിച്ചത്. പ്രഖ്യാപിച്ച സമരങ്ങള്‍ പോലും പ്രതിപക്ഷത്തിന് വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. അത്തരം സമരങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായി എന്ന് മുന്നണിയിലെ കക്ഷികള്‍ തന്നെ വിളിച്ചുപറഞ്ഞു. ഭരണകക്ഷി എന്നപോലെ തന്നെ പ്രതിപക്ഷത്തിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം. അധികാരത്തിലേറുന്നതിന് മുന്നോടിയായി വികസന വീക്ഷണങ്ങള്‍ രൂപപ്പെടുത്താനായി സി.പി.എം സംഘടിപ്പിച്ച പഠനകോണ്‍ഗ്രസ് ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ചല്ല ചര്‍ച്ചചെയ്തത്. പകരം വലിയ റോഡുകള്‍, വിദേശ നിക്ഷേപം തുടങ്ങിയവയായിരുന്നു. വലതുപക്ഷ വികസന കാഴ്ചപ്പാടില്‍ നിന്ന് വ്യതസ്ത നിലപാട് അവര്‍ക്കില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ചോദ്യം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം എന്താണ്?
‘ഇത്തവണ കേരളം നേരിന്റെ പക്ഷത്ത്’ എന്നതാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവക്യം. ഇടതും വലതും ബി.ജെ.പിയും രാഷ്ട്രീയത്തിലെ നേരിനെ കൈവിട്ടിരിക്കുന്നു. അഴിമതിക്കാരുടെയും അക്രമികളുടെയും വര്‍ഗീയ ഫാഷിസ്റ്റുകളുടെയും കൂടാരങ്ങളായി ഇവര്‍ മാറിക്കഴിഞ്ഞു. രാഷ്ട്രീയത്തിലെ എല്ലാതരം വിശുദ്ധിയും ഇവര്‍ നശിപ്പിച്ചിരിക്കുന്നു. പുതുതലമുറക്ക് രാഷ്ട്രീയത്തോട് അതൃപ്തി ഉണ്ടാക്കിയത് ഇവരുടെ പ്രവര്‍ത്തനങ്ങളാണ്. സുഖജീവിതം നയിക്കാന്‍ പൊതുപ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം പ്രസക്തമാണ്. അഴിമതിയുടെ സാധ്യത ഭരണ നിര്‍വഹണത്തില്‍ നിലനിര്‍ത്തുന്നതില്‍ ഒരേ റോളാണ് ഇവര്‍ നിര്‍വഹിക്കുന്നത്. സ്വാധീനമില്ലാത്ത സാധാരണക്കാര്‍ക്ക് ഇടനിലക്കാര്‍ നിയന്ത്രിക്കുന്ന ഈ രാഷ്ട്രീയത്തില്‍ ദുരിതങ്ങളേ ഉണ്ടാകൂ. ഇതിനെതിരായ വികാരം ജനങ്ങളില്‍ പ്രകടമാണ്. ജനങ്ങളുടെ രോഷം പലപ്പോഴായി കേരളം കണ്ടിട്ടുണ്ട്. ന്യായങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത ഈ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിയെടുക്കാന്‍ ഇനി നേരിന്റെ പക്ഷം ഉയര്‍ന്നുവരണം. നേരിന്റെ രാഷ്ട്രീയത്തെയാണ് വെല്‍ഫെയര്‍പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. നാടിന് വേണ്ടിയുള്ള നിശ്കളങ്കമായ ത്യാഗമാണ് പ്ാര്ട്ടിയെ സംബന്ധിച്ചിടത്തോളം പൊതുപ്രവര്‍ത്തനം. വ്യക്തി ജീവിതത്തിലെന്നപോലെ പൊതുപ്രവര്‍ത്തനത്തിലും നേരിനെ ആധിപത്യമുള്ള സാമൂഹികക്രമം. ഈ പക്ഷത്താണ് ഇനി കേരളം നിലയുറപ്പിക്കേണ്ടത്.
ചോദ്യം: ഇടത്വലത് മുന്നണികള്‍ക്ക് ബദലായി ഒരു മുന്നണിയുടെ സാധ്യത കേരളത്തില്‍ ഉണ്ടോ? അത്തരം മുന്നണി രൂപീകരിക്കുന്നതിന് വെല്‍ഫെയര്‍ പ്രത്യേക പരിശ്രമം നടത്തുന്നുണ്ടോ?
കഴിഞ്ഞ 35 വര്‍ഷമായി കേരളത്തില്‍ 2 മുന്നണികളുടെ മാറിമാറിയുള്ള പരീക്ഷണമാണ് നടക്കുന്നത്. ഇഷ്ടപ്പെട്ട് ജനം തെരഞ്ഞെടുക്കുകയല്ല. മറ്റൊരു കൂട്ടരോടുള്ള അതൃപ്തി പ്രകടപ്പിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണി ഈ ദുരിതത്തിന്റെ മറ്റൊരു പതിപ്പാണ്. കേരളത്തില്‍ അധികാരത്തിലെത്തിയില്ല എന്നേയുള്ളൂ. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെല്ലാം അവരുടെ ഭരണം ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. പരീക്ഷിച്ച് നേക്കേണ്ട യാതൊന്നും അവരുടെ കൈവശമില്ല. ഇതില്‍ നിന്ന് കേരളം രക്ഷപ്പെടണമെങ്കില്‍ ബദല്‍ രാഷ്ട്രീയ ചേരി രൂപപ്പെടണം. അതിന് സാധ്യമാകുന്ന തരത്തില്‍ ന്യൂജെന്‍ രാഷ്ട്രീയ പാര്‍ട്ടികളും ദലിത്പിന്നാക്ക രാഷ്ട്രീയവും മുന്‍തൂക്കം നേടണം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണത്തിന് ശേഷം കേരളത്തില്‍ അത്തരമൊരു രാഷ്ട്രീയ ശക്തിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുന്നുവരുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ യോജിക്കേണ്ടവരുടെ ഐക്യനിര രൂപപ്പെടുത്താന്‍ പാര്ട്ടിപരിശ്രമിക്കുന്നുണ്ട്. അതിന് ശക്തിപകരുന്ന സമീപനമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുക. തീര്‍ച്ചയായും ഇടതിനും വലിതിനും ബി.ജെ.പിക്കും അപ്പുറം ജനങ്ങളുടെ രാഷ്ട്രീയചേരി അധികം വൈകാതെ തന്നെ കേരളത്തില്‍ രൂപപ്പെടും.
ചോദ്യം: ബി.ജെ.പി ഒഴിച്ചുകൂടാനാവത്ത ശക്തിയായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുകയാണല്ലോ. എങ്ങനെയാണ് അവര്‍ക്കനുകൂലമായ സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടത്?
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബി.ജെ.പിക്കെതിരായ സമീപനമാണ് കേരള ജനത സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടതു വലത് മുന്നണികളുടെ ജനവിരദ്ധതയും പാളിച്ചകളെയും മുതലാക്കിക്കൊണ്ട് കേരളത്തില്‍ ശക്തിനേടാന്‍ അവര്‍ ശ്രമിച്ചുവരികയാണ്. ഇതിനായി അവര്‍ സൃഷ്ടിക്കുന്ന കെണികളില്‍ 2 മുന്നണികളും പലപ്പോഴായിപെട്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും സംഘപരിവാര്‍ വാദമുഖങ്ങളെ അതോപോലെ ഏറ്റുപറയാന്‍ ഇവര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ബി.ജെ.പി നേടുന്ന വളര്‍ച്ച. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് അവര്‍ക്ക് ശക്തിപകരുന്നുണ്ട്. ഇത് ഉപയോഗിച്ച് സമുദായ -മത വിഭാഗങ്ങളെ പ്രലോഭിപ്പിച്ചും വിലകൊടുത്തുവാങ്ങിയും സാമൂഹിക പിന്ബലംവര്ധിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. താല്കാലിക ലാഭം ലക്ഷ്യംവെച്ച ചില അല്പബുദ്ധികള് ഇപ്പോള്‍ അവരുടെ കെണിയില്‍ പെട്ടിട്ടുണ്ട്. ഇതിന് വലിയവില സംസ്ഥാനം കൊടുക്കേണ്ടിവരും. അവസരവാദ വര്‍ഗീയ രാഷ്ട്രീയം സ്വീകരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തെറ്റ്തിരിത്തി സമൂഹത്തിലെ ന്യൂനപക്ഷങ്ങളടക്കമുള്ള എല്ലാ വിഭാഗങ്ങളുമായി സൗഹൃദപരമായ രാഷ്ട്രീയാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരണം. തങ്ങളുടെ അണികളില്‍തന്നെ ബി.ജെ.പിക്ക് അനുകൂലമായ മാനസികാവസ്ഥ വളര്‍ത്തിയെടുത്തതുകൊണ്ടാണ് തീവ്ര വര്‍ഗീയതയിലേക്ക് അവര്‍ വഴിമാറുന്നത് എന്ന് ഇവര്‍ തിരിച്ചറിയേണ്ടതുണ്ട്. സംഘപരിവാര്‍ ഉദ്പാദിപ്പിച്ച ഭയം 2 മുന്നണികളെയും സ്വാധീനിക്കുന്നുണ്ട്. സി.പി.എം ഇതിന് കൂടുതല്‍ കീഴ്പ്പെട്ട പാര്‍ട്ടിയാണ്. അതുകൊണ്ടാണ് 25 വര്‍ഷമായി അവരുടെ കൂടെ നില്ക്കുന്ന ഐ.എന്‍.എല്ലിനെ മാന്യമായ പരിഗണന നല്കാന് അവര്‍ തയാറാകാത്തത്. അഥവാ സംഘപരിവാറിന്റെ വളര്‍ച്ചയില്‍ ഇവരുടെ പിഴവുകള്‍ വലിയ പങ്കുണ്ട്. ഇത് തിരുത്താന്‍ കഴിയുന്ന പുതിയ രാഷ്ട്രീയം കേരളത്തില്‍ ശക്തി പ്രാപിക്കണം.
ചോദ്യം: കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ബി.ജെ.പി ശ്രമത്തെ തടയിടുന്നതിന് മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും അതിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികള്‍ ഇടത്വലത് സ്ഥാനാര്‍ഥികളെ പിന്തുണക്കണമെന്നും പൊതുവായ ഒരു വര്‍ത്തമാനമുണ്ട്. ഇതിനെ വെല്‍ഫെയര്‍ പാര്‍ട്ടി എങ്ങിനെ വിലയിരുത്തുന്നു?
വര്‍ഗീയ ഫാഷിസത്തെ നേരിടാന്‍ മതേതര കൂട്ടായ്മ രൂപപ്പെടുത്തുകയും സാമുദായിക സൗഹാര്‍ദത്തിലൂന്നിയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതിനുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടത്വലത് മുന്നണികള്‍ ഒന്നിച്ചു നില്‍ക്കണം. പക്ഷേ, അങ്ങിനെ സംഭവിക്കാറില്ല. പകരം വെല്‍ഫെയര്‍ പോലുള്ള പുതുതലമുറ പാര്‍ട്ടികളെ ബി.ജെ.പിയുടെ പേര് പറഞ്ഞ് വോട്ട്ബാങ്ക് ആക്കാനാണ് ഇടത്വലത് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
വര്‍ഗീയ ശക്തികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍ സാധ്യമായത് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്യും. ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നില്ല. പകരം, വിജയ സാധ്യതയുള്ള മുന്നണിയെ പിന്തുണക്കും. വര്‍ഗീയതയെ തോല്പിക്കാന് അടിയന്തര പരിഹാരം മതേതര കൂട്ടായ്മയാണ്. ഇതിന് മുന്‍കൈയെടുക്കാന്‍ എല്ലാവര്ക്കും ഒരേപോലെബാധ്യതയുണ്ട്. അതില്‍ വെല്‍ഫെയര്‍പാര്‍ട്ടി അതിന്റെ കടമ നിര്‍വഹിക്കുക തന്നെ ചെയ്യും.
ചോദ്യം: കേരളം മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത പാരിസ്ഥിതിക വെല്ലുവിളിയിലൂടെയാണല്ലോ കടന്നുപോകുന്നത്. ഈ സ്ഥിതി സൃഷ്ടിച്ചതില്‍ ഭരണകൂടങ്ങള്ക്ക്പങ്കില്ലേ? പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ സമീപനംവെല്ഫെയര്പാര്ട്ടിക്കുണ്ടോ?
പരിസ്ഥിതി സംരക്ഷണം പ്രധാനമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. അരനൂറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നവര്‍ക്ക് പരിസ്ഥിതിയെ കുറിച്ച ശരിയായ കാഴ്ചപാടുകള്‍ ഇല്ല. പ്രകൃതി അസാധാരണമായി കനിഞ്ഞരുളിയ കേരളത്തിന്റെ പരിസ്ഥിതിയെ ഇവ്വിധം നശിപ്പിച്ചതില്‍ 2 മുന്നണികളും ഒരേപോലെ കുറ്റക്കാണാണ്. ഹരിതാഭമായ കേരളത്തെ മരുഭൂമിയാക്കുന്ന വികസനമാണ് ഇവര്‍ നടപ്പാക്കിയത്. നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും കൂട്ടക്കൊലയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടന്നത്. 44 നദികളും മലിനമായിരിക്കുന്നു. കുടിവെള്ളത്തിന് ആയിരങ്ങളാണ് മലയാളി ചെലവാക്കുന്നത്. ഒരുപക്ഷേ കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുഃസഹമാകാന് പോകുകയാണ്. താങ്ങാന്‍ കഴിയാത്ത ചൂടും കുടിക്കാന്‍ ഇറ്റ് വെള്ളവുമില്ലാതെ എങ്ങനെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയും. അടിയന്തര പുനരാലോചന ആവശ്യമാണ്. ഇപ്പോഴുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും ഒരുസെന്റ്പോലും ഇനി നശിക്കാന്‍ പാടില്ല. കര്‍ക്കശമായ രാഷ്ട്രീയ സമീപനമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഭരണകൂടം ശരിയായി പരശ്രമിച്ചാല് 44 നദികളെയും വീണ്ടെകുക്കാന് കഴിയും. വനവിസ്ത്രിതി വര്‍ധിക്കുകയും കുന്നും മലയും സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും ഇത് സാധ്യമാണ്. മാലിന്യ നിര്‍മാര്‍ജനത്തില്‍ പ്രാകൃതപദ്ധതികളാണ് ഇപ്പോഴും കേരളത്തിലുള്ളത്. ജനപങ്കാളിത്തത്തോടെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയും. കേരളത്തിന്റെ പരിസ്ഥിതിയെ പുഷ്ടിപ്പെടുത്തുന്ന ഒരു വികസന രാഷ്ട്രീയം വെല്‍ഫെയര്‍പാര്‍ട്ടിക്ക് സ്വന്തമായി ഉണ്ട്. അതിനെ കൂടുതല്‍ വിപുലപ്പെടുത്താനും ജനപിന്തുണ നേടിയെടുക്കാനും വരും കാലങ്ങളില്‍ പാര്‍ട്ടി പരശ്രമിക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി എത്ര മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്?
43 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കും.
ചോദ്യം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു?
നാടിനും ജനങ്ങള്‍ക്കും വേണ്ടി ജനങ്ങളോടും പാര്‍ട്ടിയോടും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പൊതുസമ്മതരായ പ്രവര്‍ത്തകരെയാണ് സ്ഥാനാര്‍ഥികളായി നിശ്ചയിച്ചത്. ഒപ്പം, സ്ത്രീകള്‍, ദലിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം ബോധപൂര്‍വം ഉറപ്പാക്കിയിട്ടുണ്ട്.
ചോദ്യം: കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങളെ വീണ്ടും സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയാണല്ളോ. ഭൂരഹിതര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയുടെ സമരങ്ങള്‍ വിജയം കണ്ടോ?
പാര്‍ട്ടിയുടെ ഭൂസമരം ഒന്നാംഘട്ടം വിജയിച്ചു കഴിഞ്ഞു. 2011 മുതല്‍ തന്നെ ഭൂമിയുമായി ബന്ധപ്പെട്ടപ്രക്ഷോഭം പാര്‍ട്ടി നടത്തിവരുന്നുണ്ട്. പാര്‍ട്ടി അണികളെ ഉപയോഗിച്ച് മാത്രമല്ല ഞങ്ങള്‍ ഈ സമരം സംഘടിപ്പിച്ചത്. ഭൂമിയുടെ അവകാശികളായി തീരേണ്ട ആയിരക്കണക്കിന് ഭൂരഹിതരാണ് ഈ സമരത്തെ ശക്തിപ്പെടുത്തിയത്.
ഒരുപക്ഷേ മിച്ചഭൂമി സമരത്തിന് ശേഷം സാധാരണക്കാര്‍ പങ്കാളിയായ അസാധാരണ സമരാനുഭവമാണ് ഭൂ സമരം കേരളത്തിന് പ്രധാനം ചെയതത്. ഇതിലൂടെ ഭൂമി പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു എന്നത് തന്നെ വിജയമാണ്. ഭൂപരിഷ്കരണത്തിന് ശേഷം ഭൂമി പ്രശ്നം അവസാനിച്ചു എന്നും ഇനി ഭൂരഹിതരില്ലെന്നും സ്ഥാപിക്കാനായിരുന്നു ഇടതുവലത് പാര്‍ട്ടികളുടെ ശ്രമം. എന്നാല്‍ ഭൂരഹിതരുണ്ടായിട്ടും സര്‍ക്കാറിന് അവകാശപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി കുത്തകകള്‍ കൈവശപ്പെടുത്തിയത് കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം തുടങ്ങിയതോടെ എല്ലാ പാര്‍ട്ടികളും ഭൂരഹിതരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി.
‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്ക് ഭൂമി ലഭിക്കാനായി പാര്‍ട്ടി നടത്തിയ സമരപരിപാടികളിലൂടെ ധാരാളം പേര്‍ക്ക് ഭൂമി നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പട്ടയം കിട്ടിയ ഭൂമി കൈവശപ്പെടുത്തിയവരില്‍ നിന്ന് പിടിച്ചെടുത്ത് യഥാര്‍ഥ ഉടമകള്‍ക്ക് നല്‍കാനും പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. വീടുവെക്കാന്‍ 10 സെന്റ് ഭൂമിയും കര്ഷകന് കൃഷി ഭൂമിയും ലഭ്യമാക്കുക എന്നതാണ് പാര്‍ട്ടിയുടെ ഭൂസമരത്തിന്റെ ശരിയായ ലക്ഷ്യം. ഇതിന് കഴിയണമെങ്കില്‍ സംസ്ഥാനത്തെ ഭൂനിയമങ്ങളിലെ പോരായ്മകളും അനീതിയും പരിഹരിക്കുന്ന സമഗ്ര ഭൂപരിഷ്കരണം സാധ്യമാകണം. ആ നിയമത്തെ കുറിച്ച ശരിയായ കാഴ്ചപാട് പാര്‍ട്ടിക്കുണ്ട്. ഇത് മുന്നില്‍വെച്ച് പാര്‍ട്ടി പ്രക്ഷോഭം തുടരും. ഈ ലക്ഷ്യം നേടും വരെ സമരവുമായി പാര്‍ട്ടി മുന്നോട്ട് പോകും.
ചോദ്യം: ഫാഷിസത്തിനെതിരെ രാജ്യത്ത് വിദ്യാര്‍ഥികളുടേയും യുവജനങ്ങളുടേയും നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ളോ. ഈ ചലനങ്ങളെ പാര്‍ട്ടി എങ്ങിനെയാണ് അഭിമുഖീകരിക്കുന്നത്?
കാമ്പസുകളില്‍ രൂപപ്പെട്ടുവന്ന ഫാഷിസ്റ്റ് വിരുദ്ധ ദലിത്ന്യൂനപക്ഷ പ്രക്ഷോഭങ്ങളെ പ്രതീക്ഷാപൂര്‍വമാണ് പാര്‍ട്ടി നോക്കിക്കാണുന്നത്. രോഹിത് വെമുലയുടെ ജീവ ത്യാഗത്തിലൂടെ വിദ്യാര്‍ഥി പ്രക്ഷോഭം കരുത്താര്‍ജിച്ചിരിക്കുന്നു. മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമാക്കി ഈ വിദ്യാര്‍ഥി മുന്നേറ്റത്തെ മാറ്റിയെടുക്കാന്‍ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. ദല്‍ഹിയിലെ ജെ.എന്‍.യു ഇപ്പോള്‍ രാജ്യത്തെ ജനാധിപത്യ പേരാട്ടത്തിന്റെ കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയും നിലക്കാത്ത സമരഭൂമിയാണ്. സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ നിര്‍ഭയരായി നിലക്കൊള്ളുന്ന ഈ വിദ്യാര്‍ഥികളിലാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി. ഈ പ്രക്ഷോഭത്തോടൊപ്പം തുടക്കം മുതല്‍ തന്നെ വെല്‍ഫെയര്‍പാര്‍ട്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ഡോ. എസ്. ക്യു. ആര് ഇല്യാസിന് നേരെ ആര്.എസ്.എസ് വധഭീഷണി വരെ മുഴക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഹൈദരാബാദിലും ദല്‍ഹിയിലും സമരം നടത്തുന്ന വിദ്യാര്‍ഥികളോടൊപ്പം പാര്‍ട്ടി ദേശീയ സംസ്ഥാന നേതാക്കള്‍ കൂടുതല്‍ അണിചേരുകയാണ് ചെയ്തത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായി രാജ്യത്ത് രൂപപ്പെടാന്‍ പോകുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രങ്ങളായി വിദ്യാര്‍ഥികളും കലാശാലകളും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുന്നിലായിരിക്കും ആര്.എസ്.എസിന്റെ വര്‍ഗീയ പദ്ധതികള്‍ തകരാന്‍ പോകുന്നത്.
ചോദ്യം: വെല്‍ഫെയര്‍പാര്‍ട്ടിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ടോ?
നാടിനെ കുറിച്ച സ്വപ്നങ്ങളാണല്ലോ ഒരു പാര്‍ട്ടിക്ക് ജന്മം നല്കാന് ഞങ്ങളെ പ്രേരിപ്പിച്ചത്. രാഷ്ട്രീയത്തെയും ഭരണ നിര്‍വഹണത്തെയും കുറിച്ച് ഞങ്ങള്‍ക്ക് ശക്തമായ കാഴ്ചപാടുണ്ട്. സുരക്ഷിത പൗരന്, സ്വശ്രയ പൗരന്, സംതൃപ്ത പൗരന് എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപാട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് വികസന പ്രശ്ചങ്ങളെയും സാമ്പത്തിക സമീപനങ്ങളെയും പാര്‍ട്ടി ചിട്ടപ്പെടുത്തുന്നത്. ഇപ്പോള്‍ ഉള്ളതുപോലെ നാടിനെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. വലിയ പൊളിച്ചെഴൂത്ത് ആവശ്യമാണ്. അഴിമതിയെ തുടര്‍ച്ച് നീക്കാനും ഭരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദമാക്കാനും കഴിയുന്ന ഭരണ നിര്‍വഹണത്തെയാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. എല്ലാ ജാതി മതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണനയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹിക ഘടന ഇപ്പോഴും രൂപപ്പെട്ടിട്ടില്ല. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും സ്ത്രീജന വിഭാഗവും ഇപ്പോഴും വിവേചനങ്ങള്‍ക്ക് വിധേയമാണ്. ഇത് പരിഹരിക്കാന്‍ കഴിയുന്ന സാമൂഹിക അന്തരീക്ഷം നിര്‍മിക്കുക എന്നത് സര്‍ക്കാറുകളുടെ ബാധ്യതയാണ്. നിയമങ്ങളിലൂടെയും സാമൂഹിക പരിവര്‍ത്തനത്തിലൂടെയും ഇതിന് വഴി തുറക്കുന്ന വീക്ഷണങ്ങളാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്. നാട്ടിലെ സാധാരണക്കാര്‍ക്ക് ആശങ്കയില്ലാതെ ജീവിക്കാന്‍ കഴിയണം. അതിന് കൂടുതല്‍ നടപടികള്‍ അനിവാര്യമാണ്. പാര്‍ട്ടിയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള കേരളത്തെ കുറിച്ച ദീര്ഘപദ്ധതിയാണ് ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഇതൊരു പുതിയ വഴിയാണ്. വ്യത്യസ്തമായത്. വൈകിയാണ് ജനങ്ങള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ചെയര്‍മാര്‍മാന്‍ – ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
ഡയറക്റ്റര്‍ – കെ.എ ഷെഫീഖ്
ജനറല്‍ കണ്‍വീനര്‍ – ജോസഫ് ജോണ്‍, ശ്രീജ നെയ്യാറ്റിന്‍കര
സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം – മാര്സാദ് റഹ്മാന്
പ്രതിനിധി – ഷെഫീഖ് ചോഴിയക്കോട്
പ്രചരണം – റസാഖ് പാലേരി
മീഡിയ – സജീദ് ഖാലിദ്
ഡോക്യുമെന്റേഷന് – അനസ് വടുതല
പബ്ലിക് റിലേഷന്‍ – നൗഷാദ്.സി.എ
എക്സിബിഷന് – ഗണേഷ് വടേരി
മെമന്റോ – സി.എം. ഷെരീഫ്
സംസ്കാരിക പരിപാടി – വൈ. ഇര്‍ഷാദ്