അസഹിഷ്ണുതക്കെതിരെ ഈ പുസ്തകം – ഹരികുമാര്‍

ഒരു കാലത്തും അഭിമുഖീകരിക്കാത്ത അസഹിഷ്ണുതയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു സാക്ഷാല്‍ രാഷ്ട്രപതി പോലും പറഞ്ഞത് നാം കേട്ടു.
അനഭിലഷണീയമായ സംഭവങ്ങള്‍ നിത്യവും ആവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഭീതിദം അവയെ ന്യായീകരിക്കാi gopinadhന്‍ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ശക്തിപ്പെടുന്നു എന്നതാണ്. ഗാന്ധിവധത്തെ തുടര്‍ന്ന് ഏറെകാലം ഒളിവില്‍ കഴിയേണ്ടിവന്ന ആ പ്രത്യയശാസ്ത്രം, ചരിത്രത്തിന്റെ തമാശയെന്നോണം 1975 മുതല്‍ 77 വരെ നീണ്ട ഫാസിസ്റ്റ് കാലത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ശക്തമായത്. പിന്നീട് ബാബരി മസ്ജിദും ഗുജറാത്തും മുസഫര്‍ നഗറും അവസാനം ദാദ്രിയുമെല്ലാം നാം കണ്ടു. അവയെല്ലാം വളമാക്കി മാറ്റാന്‍ കഴിഞ്ഞവരിതാ ഇന്ന് തങ്ങളുടെ യഥാര്‍ത്ഥരൂപങ്ങള്‍ പ്രകടമാക്കാനാരംഭിച്ചിരിക്കുന്നു. പശുവിനെപോലും അവരായുധമാക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് അസഹിഷ്ണുതക്കെതിരെ ഒരു പുസ്തകമെന്ന വിശേഷണത്തോടെ പുറത്തുവന്നിരിക്കുന്ന ഐ. ഗോപിനാഥ് എഡിറ്റു ചെയ്ത ‘ബീഫിന്റെ രാഷ്ട്രീയം’മെന്ന പുസ്തകം ശ്രദ്ധേയമാകുന്നത്.

കാര്യങ്ങള്‍ ഇത്രമാത്രം ആശങ്കാകുലമാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അത്രക്കും ദുര്‍ബ്ബലമൊന്നുമല്ല. ഏതൊരു പരീക്ഷണഘട്ടത്തേയും നിരവധി പരിക്കുകളോടെയാണെങ്കിലും അത് മറികടക്കുമെന്നുറപ്പുണ്ടെന്നും പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ എഡിറ്റര്‍ പറയുന്നു. അതിനുകാരണം ഇന്ത്യന്‍ ജനതയിലെ എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളാണ്. ഭാഷാപരവും ജാതിപരവും സംസ്‌കാരപരവുമൊക്കെയായ ആ വൈവിധ്യങ്ങളില്ലാതാക്കാനാണ് സ്വാഭാവികമായും ഫാസിസ്റ്റുകളുടെ ശ്രമം. അതാകട്ടെ ചൂഷിതവിഭാഗങ്ങള്‍ക്കൊപ്പംനിന്നല്ല, ചൂഷകര്‍ക്കൊപ്പം നിന്നാണു താനും. ഈ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടമാണ് നമ്മുടെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഫെഡറലിസത്തിന്റേയും അടിത്തറ. അതിലാകട്ടെ സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രധാനമാകുന്നു. മണ്ഡല്‍ കാലത്തോടെ ശക്തിപ്പെട്ട ഈ ധാരയാണ് ഇന്ന് ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതെന്നും എഡിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

ബീഹാറിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന സന്ദര്‍ഭത്തിലായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അസഹിഷ്ണുതക്കെതിരായ സാധാരണക്കാരുടെ പ്രതിരോധം. എഴുത്തുകാരും സിനിമക്കാരും ചരിത്രകാരന്മാരും സാമ്പത്തികവിദഗ്ധരുമെല്ലാം സഹിഷ്ണുതക്കായി ശബ്ദമുയര്‍ത്താനാരംഭിച്ചിരിക്കുന്നു. അതായിരുന്നു ഈ പുസ്തകത്തിനും പ്രചോദനമായത്. അതിനു ശേഷമുണ്ടായ ഹൈദരാബാദ്, ജെ.എന്‍.യു സംഭവങ്ങള്‍ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
ഗോവധനിരോധനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയായിട്ട് എത്രയോ കാലമായി. അത്തരം ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം ഗോവധവുമായി ബന്ധപ്പെട്ട സാമൂഹ്യ – സാമ്പത്തിക – കാര്‍ഷിക ഘടകങ്ങളല്ല. ഇന്നാകട്ടെ പശു എന്നു പറയുമ്പോള്‍ അതിനര്‍ത്ഥമാകുന്നത് നമുക്ക് പാല്‍ തരുന്ന ആ മൃഗം പോലുമല്ല. ആ പദമുല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ മറ്റുപലതാണ്. അതിന് ന്യൂനപക്ഷപീഡനം എന്നര്‍ത്ഥം വരാം. സ്വതന്ത്രചിന്തകരെ വധിക്കുക എന്നര്‍ത്ഥം വരാം. സംവരണം അട്ടിമറിക്കുക എന്നര്‍ത്ഥം വരാം. സ്ത്രീകളെ അടിമകളാക്കുക എന്നര്‍ത്ഥം വരാം. സാംസ്‌കാരിക – വിദ്യാഭ്യാസ – ചരിത്രസ്ഥാപനങ്ങള്‍ പിടിച്ചടക്കുക എന്നര്‍ത്ഥം വരാം. അടുക്കളയിലേക്കും ഭക്ഷണത്തിലേക്കും വസ്ത്രധാരണത്തിലേക്കും സ്വപ്നങ്ങളിലേക്കും അതിക്രമിച്ച് കടന്നുവരിക എന്നര്‍ത്ഥം വരാം. അല്ലെങ്കില്‍ ചാതുര്‍ വര്‍ണ്യം പുനസ്ഥാപിക്കുക എന്നര്‍ത്ഥം വരാം. മനുഷ്യന്‍ പശുവിനെ കൊല്ലുന്നതിനേക്കാള്‍ ഭയാനകമായ അവസ്ഥയിലേക്ക് മനുഷ്യന്‍ മനുഷ്യനെ കൊല്ലുതിനു കാരണമായി പാവം പശു അതറിയാതെ തന്നെ മാറുന്നു.
ഇത്തരത്തിലുള്ള രാഷ്ട്രീയ വിവക്ഷകള്‍ വിവിധകോണുകളില്‍നിന്ന് വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അതാകട്ടെ, പശുവിലോ ബീഫിലോ ഒതുങ്ങുന്നില്ല. അധസ്ഥിത – ആദിവാസി – ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്നുള്ള ഫാസിസത്തിന്റെ കടന്നാക്രമണങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. തീര്‍ച്ചയായും സംവാദത്തിനായി വ്യത്യസ്തമായ നിലപാടുകളും അവതരിക്കപ്പെടുന്നു.
ഡല്‍ഹിയില്‍ കേരളഹൗസിലെ ബീഫ് വിവാദത്തില്‍ ഒിച്ചുനിന്ന് വിജയം നേടിയ സാഹചര്യത്തില്‍ ആ വിജയം ഇനിയും തുടരാന്‍ കഴിയണമെന്നും അതിനുകൂടി സഹായകരമാകുന്ന വിധത്തില്‍ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കുമായാണ് പുസ്തകം അവതരിപ്പിക്കുതെും പ്രസാധകര്‍ അവകാശപ്പെടുന്നു.

cover

ബീഫിന്റെ രാഷ്ട്രീയം
എഡി : ഐ. ഗോപിനാഥ്
ഹോബില്‍ ബുക്‌സ്
ഗോള്‍ഡ് സൂക്ക്, വൈറ്റില, കൊച്ചി 682019
E mail : hornbillbooks@yahoo.com
വില – 195.00

1 Comment

Leave a Reply

Your email address will not be published. Required fields are marked *