ഭക്ഷ്യസുരക്ഷ പദ്ധതിയും റേഷന്‍കാര്‍ഡും കേരളവും – സന്തോഷ് ക്രാങ്കന്നൂര്‍

തെരഞ്ഞെടുപ്പാരവങ്ങളില്‍ അലിഞ്ഞ കേരളത്തിന് നിലവില്‍ ഭക്ഷ്യസുരക്ഷ പദ്ധതിയും റേഷന്‍വിതരണവും ഒന്നും01TV_KA_RICE__G_01_1705275f പ്രശ്‌നമല്ല. അതുകൊണ്ടു തന്നെയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ നിന്നും കേരളം പുറത്തായിട്ടും ചെറുവിരല്‍ അനക്കാതെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നേറുന്നത്. രണ്ടുതവണ സമയം നീട്ടിനല്‍കിയ കേന്ദ്രത്തിന് ഫെഡറല്‍സംവിധാനങ്ങളെ മാനിക്കാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രമേ അവര്‍ കനിയേണ്ടതുള്ളു. റേഷന്‍ സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതില്‍ കൃത്യമായ പങ്കുവഹിച്ച ഇടതുപക്ഷം ഇതുമായി ബന്ധപ്പെട്ട നിലപാട് പോലും വ്യക്തമാക്കിയിട്ടില്ല. കാര്‍ഷിക സംസ്ഥാനങ്ങളായ തമിഴ്‌നാടും ഇതര സംസ്ഥാനങ്ങളും വേണ്ടെന്നുവെച്ചുവെന്ന നിലപാടില്‍ ഉപഭോകൃത സംസ്ഥാനമായ കേരളം പദ്ധതിയില്‍ നിന്നും ഒഴിവായാലുള്ള സ്ഥിതി ഭീകരമായിരിക്കും. പദ്ധതിയില്‍ നിന്നും ഒളിച്ചോടി സൗജന്യറേഷന്‍ നല്‍കി പൗരന്മാരെ മടിയന്മാരാക്കുന്ന തലതിരഞ്ഞ നയമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഇതിനെതിരെ ഒരുനിലപാടുമില്ലാതെ ഇടതുമുണ്ട്. റേഷന്‍കാര്‍ഡ് പുതുക്കുന്നതിലും ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മുന്‍ഗണനപട്ടിക തയാറാക്കുന്നതിലും ഭക്ഷ്യവകുപ്പ് വരുത്തിയ വീഴ്ച ഭീകരമാണ്.
നഗര-ഗ്രാമ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുടെ ശതമാനത്തിന് അനുസരിച്ച് മുന്‍ഗണന പട്ടിക തയാറാക്കുന്നതിലാണ് കേരളം പരാജയപ്പെട്ടത്. ക്ഷേമപെന്‍ഷനുകള്‍ അടക്കം ലഭിച്ചവരും പട്ടികക്ക് പുറത്തായി. ജനുവരി അവസാനവാരത്തിfood-security-e1407166833589ല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലും എറണാകുളം നഗരമേഖലയിലും പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍ ആയിരക്കണക്കിന് അര്‍ഹര്‍ പുറത്താവുകയും അനര്‍ഹര്‍ കടന്നുകൂടുകയുമുണ്ടായി. ഇതോടെ ജനങ്ങള്‍ സര്‍ക്കാറിന് എതിരായി. ഇതിന്റെ അടിസ്ഥാനത്തില്‍ മധ്യകേരളത്തിലെ പ്രമുഖ ഹരിത എം.എല്‍.എ ഇടപെട്ടാണ് ബാക്കി താലൂക്കുകളിലെ പട്ടിക പ്രസീദ്ധീകരിക്കുന്നത് വിലക്കിയത്. പട്ടിക പ്രസിദ്ധീകരിച്ചാല്‍ യു.ഡി.എഫിന് വന്‍ക്ഷീണമാവുമെന്ന് എം.എല്‍.എ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാനം വീഴ്ച്ചവരുത്തി. റേഷന്‍വസ്തുക്കള്‍ എത്തുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളും മൊത്തവ്യാപാര കേന്ദ്രങ്ങളും റേഷന്‍കടകളും അടക്കം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കണമെന്ന പ്രധാന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ വകുപ്പ് ഏറ്റെടുക്കണമെന്ന കാര്യത്തിലും നടപടിയുണ്ടായില്ല. ഓണ്‍ലൈനില്‍ ശേഖരിച്ച അപേക്ഷകളിലെ വിവരങ്ങളിലെ തെറ്റ് തിരുത്തുന്നതിനായി മാസങ്ങള്‍ നല്‍കിയത് മനപൂര്‍വ്വം വൈകിപ്പിക്കാനാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അനര്‍ഹര്‍ കടന്നുകൂടു03TVTV_RCPS_2266415fന്നതിനെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കിയതും ആരോപണം ശരിവെക്കുന്നു. ഇതുതന്നെയാണ് റേഷന്‍കാര്‍ഡിന്റെ കാര്യത്തിലും സംഭവിച്ചത്. കാര്‍ഡുമായി മലയാളിക്ക് എന്നും വൈകാരിക ബന്ധമാണുള്ളത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ പൗരരേഖയായി ആധാറും ഉണ്ടെങ്കിലും ഇതിനും മുകളിലാണ് റേഷന്‍കാര്‍ഡിന് സ്ഥാനം. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട എന്തുവിഷയമുണ്ടായാലും ലോകത്തിന്റെ ഏതുകോണിലായാലും അവന്‍ പറന്നെത്തും. പിടിപ്പുകേടുകള്‍ക്കപ്പുറം ഒളി അജണ്ടയുമായി മുന്നേറുന്ന റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയിലെ താളപ്പിഴവുകള്‍ വിമര്‍ശിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. ഏറെ വലക്കുന്ന നടപടികളുമായി വകുപ്പ് മുന്നേറുമ്പോള്‍ ജനത്തിന്റെ പ്രതികരണവും വൈകാരികമാവും.
1965ല്‍ കേരള റേഷനിങ് ഉത്തരവ് വരുന്നതിന് മുമ്പേ കേരളത്തില്‍ പൊതുവിതരണ സമ്പ്രദായം നിലവിലുണ്ട്. റവന്യൂ വകുപ്പിനു കീഴിലായിരുന്ന റേഷന്‍വിഭാഗം 70കളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ സ്വതന്ത്ര വകുപ്പാക്കി മാറ്റി. 1965, 70കളിലെ പാക്, ചൈന യുദ്ധകാലഘട്ടത്തിലെ ക്ഷാമകാലങ്ങളില്‍ ഗോതമ്പുകഞ്ഞിയായിരുന്നു കേരളത്തിലെ പ്രധാന ആഹാരം. ക്ഷാമംകൊണ്ട് പൊറുതിമുട്ടിയ ജനത്തെ ഗോതമ്പ് നല്‍കിയാണ് സര്‍ക്കാര്‍ അന്ന് പോറ്റിയത്. മില്ലുതുണിയും ചോളപ്പൊടിയും മണ്ണെണ്ണയും അടക്കം പരിമിതമാണെങ്കിലും ജനങ്ങള്‍ക്ക് വീതിച്ചു നല്‍കി ദുരിതത്തിന് ആശ്വാസമേകാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഏറെ നിയന്ത്രണത്തോടെ നല്‍കുന്നതിനാല്‍ കണ്‍ട്രോള്‍ അരി, കണ്‍ട്രോള്‍ തുണി, കണ്‍ട്രോള്‍ മണ്ണെണ്ണ എന്നിങ്ങനെയായിരുന്നു റേഷന്‍ വസ്തുക്കള്‍ക്ക് അന്ന് പേര്. ശീലങ്ങളാല്‍ മുേന്നറുന്ന ജനതയായതിനാല്‍ ക്ഷാമത്തില്‍ അന്നം നല്‍കിയ റേഷന്‍സംവിധാനത്തെ പഴയ തലമുറ വിസ്മരിക്കില്ല.
ഇന്ന് ക്ഷേമ കാലമാണെങ്കിലും റേഷന്‍കാര്‍ഡിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മലയാളിയുടെ ഔദ്യോഗികരേഖയായി റേഷന്‍കാര്‍ഡ് ഇന്നും വിലസുകയാണ്. 60കളില്‍ തുടക്കം കുറിച്ചുവെങ്കിലും 1971 മുതലാണ് നിര്‍ണിതമായ രൂപത്തില്‍ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നത്. തുടര്‍ന്ന് 76,81,86,91,96 വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങളിലാതെ പുതുക്കല്‍ പ്രMalappuram_1_Re_08_1988680fക്രിയ മുന്നേറി. വ്യാജ റേഷന്‍കാര്‍ഡുകള്‍ വര്‍ധിക്കുന്നുവെന്ന പരാതിയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ കടകളിലെത്തി വിതരണം തുടങ്ങി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് റേഷന്‍കാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കംകുറിച്ചത് 2001ല്‍ കുടുംബശ്രീ ഐ.ടി മിഷനാണ്. ഐ.ടി രംഗത്ത് കാലുറപ്പിക്കുകയായിരുന്ന കുടുംബശ്രീ കുളമാക്കിയാണ് തിരിച്ചുനല്‍കിയത്. 2007ല്‍ വ്യാജകാര്‍ഡുകള്‍ ഇല്ലാതാക്കുന്നതിന് ഫോട്ടോപതിച്ച കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്. ആദ്യം കേല്‍ട്രോണിന് പുതുക്കല്‍പ്രക്രിയ നല്‍കിയെങ്കിലും കേല്‍ട്രോണ്‍ വരുത്തിവെച്ച അപാകതമൂലം ഭക്ഷ്യവകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുടര്‍ന്ന് സി-ഡിറ്റിനെ ഏല്‍പിക്കുകയും ഫോട്ടോപതിച്ച ലാമിനേറ്റഡ് കാര്‍ഡ് നിലവില്‍ വരുകയും ചെയ്തു. 2007ലാണ് കാര്‍ഡ് പുതുക്കല്‍ പ്രക്രിയ ഏങ്ങുമെത്താത്ത സഹചര്യമാണ് നിലവിലുള്ളത്. അപാകതകള്‍ പരിഹരിക്കുന്നതിന് പുതിയ കാര്‍ഡുകള്‍ നല്‍കേണ്ട ഗതികേടാണ് പരിഷ്‌കാരങ്ങള്‍ മൂലം ഉണ്ടായത്. ഈ പ്രശ്‌നം കൃത്യമായി പരിഹരിക്കാനാവാത്തതിനാല്‍ 2012ല്‍ പുതുക്കേണ്ട റേഷന്‍കാര്‍ഡ് പുതുക്കാനുമായില്ല. തുടര്‍ന്ന് പഴയ റേഷന്‍കാര്‍ഡ് പണികള്‍ പാതിവഴിക്ക് ഉപക്ഷേിച്ച് 2014ല്‍ പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസുരക്ഷ പദ്ധതിയിലെ പുതിയ റേഷനിങ് സംവിധാനങ്ങള്‍ റേഷന്‍മാഫിയകളുടെ തേരോട്ടത്തിന് കിടഞ്ഞാണ്‍ വീഴ്ത്തുമെന്ന നിലവന്നതോടെ ഇത്തരക്കാരെ പിന്‍താങ്ങുതിനായി അഞ്ചുതവണയാണ് പുതുക്കല്‍ പ്രക്രിയ മാറ്റിവെച്ചത്.
ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നവരും മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടുന്നവരുമാണ് കേന്ദ്ര പദ്ധതി പ്രകാരം റേഷന്‍ ഗുണഭോക്താക്കള്‍. ഇത് അനുസരിച്ച് ബയോമെട്രിക് രേഖകളോട് കൂടിയ രണ്ട് തരം റേഷന്‍ കാര്‍ഡുകളാണ് വരാനിരിക്കുന്നത്. ആറ് വയസ്സിന് മുകളിലുള്ള വ്യക്തിക്ക് മാസത്തില്‍ അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ ഈ കാര്‍ഡുകള്‍ മുഖേ
ന ലഭിക്കും. നാലു കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് മാസത്തില്‍ ലഭിക്കുക. ഇത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്. ഭക്ഷ്യധാന്യം നല്‍കാനായില്ലെങ്കില്‍ ഇതിന്റെ വില സര്‍ക്കാര്‍ നല്‍കേണ്ടിവരും. പൗരന്റെ അവകാശം ലംഘിച്ചാല്‍ അവന് നിയമത്തിന്റെ വഴിയില്‍ ഇത് നേടിയെടുക്കാനുമാവും. ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശത്തെ 52 ശതമാനം ജനത്തെയും പട്ടണങ്ങളില്‍ 39 ശതമാനം ജനത്തെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേരളത്തില്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. 1.54 കോടി ജനത്തിന് മൂന്നുരൂപക്ക് അരിയും രണ്ടുരൂപക്ക് 08-1420696087-rationshopഗോതമ്പും ലഭിക്കും. നിലവില്‍ റേഷന്‍ ആനുകൂല്യം ലഭിക്കുന്നവരില്‍ 1.77 കോടി ഗുണഭോക്താക്കള്‍ ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് പുറത്താകും. നിലവിലെ ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് തന്നെ സര്‍ക്കാറിന് അധിക ബാധ്യതയുണ്ട്. നിലവിലെ റേഷന്‍ സമ്പ്രദായം അനുസരിച്ച് 16.32 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായി ഇത് കുറയും. ഇതില്‍ 10.20 ലക്ഷം ടണ്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കേണ്ടിവരും. കേരളത്തിലെ റേഷന്‍ ജനസംഖ്യ അനുസരിച്ച് ഭക്ഷ്യസുരക്ഷയില്‍ കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് കുറവാണ്. അതുകൊണ്ട് തന്നെ 16 ലക്ഷം ടണ്‍ ധാന്യങ്ങള്‍ നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കാര്‍ഡിന് പകരം ആളുകള്‍ക്ക് അനുസരിച്ച് റേഷന്‍ നല്‍കുന്നതിന് റേഷന്‍മാഫിയയും എതിരാണ്. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി ഗുണഭോക്താക്കളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പദ്ധതി ആവിഷ്‌കരിക്കാനാണ്് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഗ്രാന്റ് നഷ്ടപ്പെടാതിരിക്കാന്‍ പദ്ധതി നടപ്പാക്കി എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. അഥവാ നിലവിലെ റേഷന്‍ സംവിധാനത്തെ പുതിയ റേഷന്‍ സംവിധാനത്തിലേക്ക് പുനര്‍വിന്യസിപ്പിച്ച് ഗ്രാന്റ് തട്ടിയെടുക്കുകയാണ് ലക്ഷ്യം. നിലവിലെ റേഷന്‍ സമ്പ്രദായത്തിലെ ബി.പി.എല്‍, അന്ത്യോദയ (എ.എ.വൈ), അപൂര്‍ണ വിഭാഗങ്ങളെയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ബി.പി.എല്‍ കാര്‍ഡായി മാറുകയും തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ബി.പി.എല്‍ റേഷന്‍വസ്തുക്കള്‍ ലഭിക്കുന്നവരെയും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അനര്‍ഹരെ തഴഞ്ഞ് വോട്ട് നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയുമില്ല. അതുകൊണ്ട് തന്നെ ഗ്രാന്റ് ലഭിക്കുന്നതിനായി ഇപ്പോള്‍ തട്ടിക്കൂട്ടുന്ന ലിസ്റ്റ് പിന്നീടും മാറ്റമില്ലാതെ തുടരും. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ക്ക് അപ്പുറം ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ആളുകളെ സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന് കോടികള്‍ നല്‍കി തീറ്റിപ്പോറ്റേണ്ടിവരും. വരാനിരിക്കുന്ന കാര്‍ഡിന്റെ ഉടമകള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ്.
റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയും ഏറെ സങ്കീര്‍ണമായിരുന്നു. നൂതന സാങ്കേതികവിദ്യയോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ഉദ്യോഗസ്ഥരും സിവില്‍ സപ്ലൈസ് വകുപ്പിലെയും കോര്‍പറേഷനിലെയും ജീവനക്കാര്‍ തമ്മിലെ താന്‍പോരിമയും റേഷന്‍പുതുക്കല്‍ പ്രക്രിയയെ ഏറെ ബാധിച്ചു. അധികജോലിയോട് കൃത്യമായി പ്രതികരിക്കാത്ത ജീവനക്കാരും കൂട്ടത്തിലുണ്ട്. ഒരുലക്ഷത്തോളം ഉടമകളുടെ ഫോട്ടോകള്‍ നഷ്ടമായതും പൂരിപ്പിച്ചു വാങ്ങിയ അപേക്ഷകള്‍ അപൂര്‍ണമായതിനാലും റേഷന്‍കാര്‍ഡ് പുതുക്കലിന്റെ മൂന്നാംഘട്ടം വഴിമുട്ടി. അപേക്ഷ കൃത്യമായി പൂരിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം കാര്‍ഡ് ഉടമകള്‍ക്ക് RATION CARDനല്‍കിയിരുന്നു. സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ ഉടകമകള്‍ കൊണ്ടുവന്ന അപേക്ഷകള്‍ പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തത് പ്രശ്‌നമായി. തുടര്‍ന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി നല്‍കി ഉടമകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ജോലിയും ഫോട്ടോ എടുക്കലും വീണ്ടും നടത്തി. ശേഷം അതിവേഗത്തില്‍ നടന്ന ഡാറ്റഎന്‍ട്രി ജോലി പിന്നെയും പണി തന്നു. ശേഖരിച്ച വിവരങ്ങളില്‍ അധികവും തെറ്റായി. റേഷന്‍കാര്‍ഡ് കുളമാവുമെന്ന ഗതി വന്നതോടെ നാലാംഘട്ടത്തിന് മുന്നോടിയായി നേരത്തെ ഇല്ലാത്ത തെറ്റുതിരുത്താന്‍ അവസരം. തെറ്റുതിരുത്തുന്നതിന് ഓണ്‍ലൈന്‍ അവസരം ആദ്യം നല്‍കി. കമ്പ്യൂട്ടര്‍ സാക്ഷരത കുറവായതിനാല്‍ ജനം അക്ഷയകളിലേക്കും സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളിലേക്കും കുതിച്ചു. 10 ശതമാനത്തോളം പേര്‍ ഓലൈനില്‍ തെറ്റ് തിരുത്തിയപ്പോഴേക്കും വന്നു പുതിയ അറിയിപ്പ്; റേഷന്‍കടകള്‍ മുഖേന കാര്‍ഡിലെ വിവരങ്ങളുടെ പ്രിന്റ് ഉടമക്ക് നല്‍കുമെന്ന്. അതിനിടെ നേരത്തെ തന്നെ വരുമെന്ന് അറിയാമായിരുന്ന തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലുമാണ്. അതുകൊണ്ടു തന്നെ നാലാംഘട്ടമായ മുന്‍ഗണന പട്ടികയിലെ വിവരങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്ങും മറ്റും മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമേ നടക്കൂ. സോഷ്യല്‍ഓഡിറ്റിങ് അധികൃതര്‍ക്ക് തന്നെ വേണ്ടെങ്കിലും തുടര്‍പ്രക്രിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നിശ്ചലമാവും. അതുകൊണ്ടു തന്നെ റേഷന്‍കാര്‍ഡ് 2016 മധ്യത്തോടെ ലഭിക്കാനാണ് സാധ്യത. റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ഭാഗമായി നിര്‍ത്തിവെച്ച പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനായി ലക്ഷക്കണക്കിന് ഹതഭാഗ്യവാന്മാരാണ് ഒരുവര്‍ഷമായി ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.
നിലവില്‍ മുന്‍ഗണന പട്ടിക മുഴുവന്‍ താലൂക്കുകളിലും തയ്യാറായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ വകുപ്പ് ഒരുക്കമല്ല. അതുപോലെ തന്നെ പദ്ധതി നടപ്പാക്കുന്നതിനും സര്‍ക്കാറിന് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ പുതിയ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ എന്ത് സംഭവിക്കുമെന്ന് പറയാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *