ആഗോള വിദ്യാഭ്യാസ സംഗമം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ – ലിംസീര്‍ അലി

കേരള സര്‍ക്കാറും കേരള സ്‌റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗസിലും സംയുക്തമായി ഫെഡറേഷന്‍ ഓഫ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ ജനുവരി 29,30 തിയ്യതികളില്‍ കോവളത്ത് സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംlogoഗമം (GEM 2016) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തര്‍ദേശീയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുന്നതിന് മുപ്പത്തിരണ്ടോളം നിര്‍ദേശങ്ങളടങ്ങിയ കോവളം പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്.
വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും, യു.ജി.സി, എ.ഐ.ടി.സി.ഇ തുടങ്ങിയ ഏജന്‍സികളും വരുത്തേണ്ട നിയമഭേദഗതികളെകുറിച്ച പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് കോവളം പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച പതിവ് സ്വാശ്രയ/മെഡിക്കല്‍/എഞ്ചിനിയറിംഗ് ചര്‍ച്ചകളില്‍നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവല്‍കരണത്തിന്റെ സാധ്യതകളെയും പ്രശ്‌നങ്ങളെയും കുറിച്ചാണ് GEM ചര്‍ച്ച ചെയ്തത്. പ്രസ്തുത ആവശ്യാര്‍ത്ഥം കേരളത്തില്‍ സ്ഥാപിതമാകേണ്ട അക്കാദമിക് സിറ്റി, ഇന്റര്‍ നാഷണല്‍ ഹയര്‍ അക്കാദമിക് സോണ്‍ എന്നിവയുടെ രൂപീകരണത്തെയും പ്രവര്‍ത്തനപദ്ധതികളെയും കുറിച്ചുമുള്ള ആശയമാണ്
ആഗോള വിദ്യാഭ്യാസ സംഗമം മുന്നോട്ടുവെച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്തര്‍ദേശീയ ഇരട്ട ബിരുദ കോഴ്‌സുകള്‍, വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൈമാറല്‍, സംയുക്ത ഗവേഷണ സെമിനാറുകള്‍, സംയുക്ത ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുകയും ക്രമീകരിക്കുകയും (Facilitator Cum Regulator) ചെയ്യുക എതാണ് അക്കാദമിക് സിറ്റിയുടെ ദൗത്യം. ഇത്തരത്തിലുള്ള സഹകരണ വിദ്യാഭ്യാസം സുതാര്യമാക്കുന്നതിനുള്ള സ്റ്റാറ്റിയൂട്ടറിബോഡിയാണ് അക്കാദമിക് സിറ്റി അതോറിറ്റി. വൈസ്ചാന്‍സിലേഴ്‌സ്, എം.എച്ച്.ആര്‍.ഡി, എം.ഇ.എ, കെ.എസ്.എച്ച്.ഇ.സി പ്രതിനിധികള്‍ ഇതിലെ അംഗങ്ങളായിരിക്കും. ഇവക്കെല്ലാം പുറമെ പ്രത്യേക വ്യവസായ മേഖലയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വിദ്യാഭ്യാസ മേഖല എന്ന ആശയവും മുന്നോട്ടുവെക്കുന്നു. പൊതു സ്വകാര്യ പങ്കാളിanu_students_outsideത്തത്തോടെ ആരംഭിക്കുന്ന സ്‌പെഷല്‍ എജുക്കേഷന്‍ സോണും അക്കാദമിക് സിറ്റിയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ മൗലികതയെയും നയപരമായ അടിസ്ഥാനങ്ങളെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ തുടങ്ങുന്നതിന് നിയമാനുമതി ഇല്ലെന്നിരിക്കെ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും വിജ്ഞാന സംരംഭകര്‍ക്കും (Academic Investsor) യഥേഷ്ടം സ്ഥാപനങ്ങളും കോഴ്‌സുകളും തുടങ്ങുന്നതിനുള്ള മുന്നൊരുക്കമായിരുന്നു GEM. വിദേശ സര്‍വ്വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനുള്ള ഹയര്‍എജുക്കേഷന്‍ബില്‍ ഇപ്പോഴും പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ നിയമാനുമതി ലഭിച്ചിട്ടില്ല. 2014 ട്രാന്‍സ്‌നേഷണല്‍ എജുക്കേഷന്‍ മീറ്റില്‍ പുറത്തിറക്കിയ തിരുവനന്തപുരം പ്രഖ്യാപനത്തില്‍ സ്വകാര്യ സര്‍വ്വകലാശാല രൂപീകരണം എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി അപ്പോള്‍ തന്നെ വിയോജിപ്പ് വ്യക്തമാ
ക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ സ്വകാര്യവിദേശ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനുള്ള നിയമ തടസ്സത്തെ മറികടക്കാനാണ് സ്‌പെഷല്‍ എജുക്കേഷന്‍ സോണും അക്കാദമിക് സിറ്റിയും സ്ഥാപിക്കുന്നത്. അക്കാദമിക് സിറ്റി അതോറിറ്റിക്കപ്പുറത്തേക്ക് പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണമില്ലാതെ സ്വകാര്യ വിദേശ എജന്‍സികള്‍ക്കും സംരംഭകര്‍ക്കും അനുമതി നല്‍കുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സുതാര്യതയെ പ്രതികൂലമായി ബാധിക്കും.

വിദ്യാഭ്യാസത്തിന്റെ അന്തStudentsWithLaptopsര്‍ദേശീയവത്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ oxford, cambridge തുടങ്ങിയ അന്തര്‍ദേശീയ സര്‍വ്വകലാശലകളുടേയോ ജെ.എന്‍.യു, ഐ.ഐ.ടി, പോലുള്ള ദേശീയ സര്‍വ്വകലാശാല പ്രതിനിധികളേയോ ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ ഭാഗവാക്കാക്കിയില്ല ഇതും ചോദ്യമുയര്‍ത്തുന്നുണ്ട്. അതിനേക്കാള്‍ ഏറെ ഖേദകരമായത് കരിക്കുലവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ്. അക്കാദമിക്‌സിറ്റി കേന്ദ്രീകരിച്ചുള്ള സ്വകാര്യസര്‍വ്വകശാലകളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടേയും കോഴ്‌സുകള്‍ക്ക് ഏത് ഏജന്‍സി അംഗീകാരം നല്‍കുമെന്നതും ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഏത് സര്‍വ്വകലാശാല ബിരുദം നല്‍കുമെന്നുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആഗോള വിദ്യാഭ്യാസ സംഗമത്തിന് സാധിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൈമാറുന്നതിനെക്കുറിച്ചും അന്തര്‍ദേശീയ ഇരട്ട ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും അവ്യക്തതകള്‍ കാണാം. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ബിരുദ പഠനം മൂന്ന് വര്‍ഷവും പി.ജി പഠനം രണ്ട് വര്‍ഷവുമാണ്. എന്നാല്‍, വിദേശ സര്‍വ്വകശാലകളില്‍ യഥാക്രമം നാലും ഒന്നുമാണ് ബിരുദബിരുദാനന്തര കോഴ്‌സുകളുടെ കാലാവധി. അപ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാകളില്‍നിന്നും മൂന്ന് വര്‍ഷം ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള ഫോറിന്‍ യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിക്കുക. അങ്ങനെയെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലെ പ്രവേശനവും പരീക്ഷയും മറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ നിയമ ഭേദഗതി വേണ്ടിവരും. അക്കാദമിക് സിറ്റിയിലെ വിദേശ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് അംഗീകാരം കൊടുക്കുന്നത് ആര് എന്നതും ഒരു ചോദ്യമാണ്.kshec

മറ്റൊരു പ്രധാന പ്രശ്‌നം വിദേശ അധ്യാപകര്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്യുന്നതിനുള്ള നിയമതടസ്സമാണ്. അവരുടെ വിസ കാലാവധിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമപരമായ തടസ്സങ്ങള്‍ ഇന്റര്‍നാഷണല്‍ ഹയര്‍ അക്കാദമിക് സോണ്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് വിഘാതമാണ്. യു.ജി.സി നിയമപ്രകാരം ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ക്ക് വിദേശ സര്‍വ്വ
കലാശാലകളുമായി സഹകരിച്ച് കോഴ്‌സുകളും ഗവേഷണങ്ങളും നടത്തുന്നതിനുള്ള അധികാരം നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത നിയമപ്രകാരം കേരള കണ്ണൂര്‍ സര്‍വ്വകലാശാലകളിലായി വിദേശ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. അക്കാദമിക് സിറ്റിയില്‍ ഫീസ് നിര്‍ണയവും അധികാരവും അതത് വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും ഇന്‍വസ്റ്റേസിനുമായിരിക്കും. ഉദാഹരണത്തിന്, ദുബൈ അക്കാദമിക് സിറ്റിയില്‍ യു.എസ്.എ, ഒമാന്‍, ന്യൂസിലാന്റ്, യു.കെ, മലേഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വ്വകലാശലകളാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഫീസ് സ്ട്രക്ചര്‍ പഠനവിധേയമാക്കിയാല്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഇന്‍ എമിറേട്‌സില്‍ ബിരുദ കോഴ്‌സ് ഫീസ് 40,0800 രൂപയുമാണ്. എന്നാല്‍ ദുബൈയിലെ അക്കാദമിക് സിറ്റിയില്‍ ഇന്ത്യയില്‍ നിന്നുമുള്ള ബിട്‌സ്പിലാനി ആറ് ലക്ഷത്തോളം രൂപയാണ് ബിരുദ ഫീസായി ഈടാക്കുന്നത്. മിഷികന്‍ യൂനിവേഴ്‌സിറ്റിയില്‍ പത്ത് ലക്ഷത്തോളമാണ് ബിരുദാനന്തര ഫീസെങ്കില്‍ ദുബൈ അക്കാദമിക് സിറ്റിയിലെ മണിപ്പാല്‍ യൂനിവേഴസിറ്റിയില്‍ അഞ്ച് ലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക ഫീസ്. കേരള യൂനിവേഴ്‌സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് 2000055000 രൂപയാണ് വാര്‍ഷിക ഫീസ്. അപ്പോള്‍, അക്കാദമിക് സിറ്റി യാഥാര്‍ഥ്യമായാല്‍ ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് എന്നുള്ളതും ഒരു ചോദ്യമാണ്. അക്കാദമിക് സിറ്റിയിലും ഉന്നത വിദ്യാഭ്യാസ പ്രത്യേക മേഖലയിലും സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ വരുമാനത്തിന്റെ 25% സര്‍ക്കാറിലേക്ക് അടക്കണമെന്ന നിര്‍ദേശം ആഗോള വിദ്യാഭ്യാസ സംഗമത്തിലെ സ്വകാര്യ വിദേശ സര്‍വ്വകലാശാല പ്രതിനിധികള്‍ നിരസിക്കുകയും പത്ത് ശതമാനമായി കുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളീയ സാഹചര്യത്തില്‍ അക്കാദമിക് സിറ്റിയും ഇന്റര്‍നാഷണല്‍ ഹയര്‍ അക്കാദമിക് സോണും എത്രമാത്രം അനി21st_century_universitiesവാര്യമാണ് എുള്ളതും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അക്കാദമിക് സിറ്റിയിലെ വിദേശസ്വകാര്യ സര്‍വ്വകലാശാലകളില്‍ സാധാരണക്കാര്‍ക്കും പിന്നോക്ക ദലിത് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും പ്രവേശനവും തുടര്‍പഠനവും എത്രമാത്രം സാധ്യമാണെന്നതും വിശലകനവിധേയമാക്കേണ്ടതുണ്ട്. പിന്നോക്ക ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് നിയമ സംവിധാനത്തിലൂടെ ഉറപ്പ് നല്‍കിയ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണം പ്രസ്തുത വിഭാഗത്തിന് ലഭിക്കുമോ എന്നുള്ളത് വലിയൊരു ചോദ്യമാണ്. സംവരണ സംവിധാനത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സ്വകാര്യ സര്‍വ്വകലാശാലകളാണ് അക്കാദമിക് സിറ്റിയിലെ പങ്കാളികള്‍. കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്തത്തെ കുറിച്ച് പഠനം നടത്തിയ നാരായണമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സമൂഹ മാറ്റത്തിന്റെയും മനുഷ്യവിമോചനത്തിന്റെയും വൈജ്ഞാനിക പാഠങ്ങള്‍ക്കപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയെ കേവലമൊരു തൊഴിലധിഷ്ഠിത കേന്ദ്രമാക്കി മാറ്റുന്നു എന്നുള്ളതാണ് ഇന്റര്‍നാഷണല്‍ ഹയര്‍ അക്കാദമിക് സോണിന്റെ പ്രധാന പ്രശ്‌നം. സമൂഹത്തേയും രാഷ്ട്രത്തേയും പരിഗണിക്കാത്ത കേവലം അക്കാദമിക് ഇന്‍ട്രസ്ട്രി ബന്ധങ്ങളില്‍ ഊന്നുന്നു എന്നുള്ളതും ഇതിന്റെ മറ്റൊരു പോരായ്മയാണ്. അക്കാദമിക് സിറ്റിയും ഇന്റര്‍നാഷണല്‍ ഹയര്‍ അക്കാദമിക് സോണും സംരംഭകര്‍ക്ക് മൂലധനം നിക്ഷേപിക്കുന്നതിനുള്ള സംരംഭക കേന്ദ്രങ്ങള്‍ ആകുന്നതിനുപകരം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക ഉത്തരവാദിത്തത്തെക്കൂടി ക്രിയാത്മകമായി ഇടപെടുത്തേണ്ടതുണ്ട്.StudentsWithLaptops

വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയ വത്കരണത്തേക്കാള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സവിശേഷ പരിഗണന നല്‍കേണ്ട ചില മേഖലകളുണ്ട്. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്‌സുക
ളുടെയും അപര്യാപ്തത, പുതുതായി അനുവദിച്ച സര്‍ക്കാര്‍ കോളേജുകളില്‍ അധ്യയനം നടത്താന്‍ വേണ്ട അടിസ്ഥാന സംവിധാനങ്ങളില്ലാത്തത,് കുത്തഴിഞ്ഞതും വിദ്യാഭ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്ന സര്‍വ്വകലാശാല സംവിധാനങ്ങള്‍ തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങളും സങ്കീര്‍ണതകളും നിലനില്‍ക്കുന്നുണ്ട്. ട്രൈബല്‍ യൂണിവേഴ്‌സിറ്റിയും അറബിക് സര്‍വ്വകലാശാലയും ഇപ്പോഴും യാഥാര്‍ഥ്യമാവാതെ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നു. ഇത്തരത്തില്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ സങ്കീര്‍ണതകള്‍ തീര്‍ത്ത് മൗലികമായ ചോദ്യങ്ങള്‍ക്ക് അവ്യക്തത മാത്രം ബാക്കിയാക്കിയതാണ് ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ ആകെ തുക.

limseer@gmail.com

Leave a Reply

Your email address will not be published. Required fields are marked *