വിലക്കയറ്റം; മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.

ഇന്നും നീതി സ്റ്റോറില്‍ പോയി,VILAKAYATTAM
റേഷന്‍ കാര്‍ഡ് എന്തിന്
സബ്‌സിഡിയുള്ള ഒന്നും ഇവിടെയില്ലല്ലോ.
അരിയും പലവ്യജ്ഞനങ്ങളും ഒന്നുമില്ല.
നിത്യോപയോഗ സാധനങ്ങളുടെ വില
കുതിച്ചു കയറുകയാണ്.

അരിക്ക് മൂന്ന് മുതല്‍ പത്ത് രൂപവരെയും
പലവ്യജ്ഞനങ്ങള്‍ക്ക് 30 ശതമാനവും വില വര്‍ധിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ പൊതുവിപണിയില്‍
ഇടപെട്ടതേയില്ല – വില കുതിച്ചുയര്‍ന്നു
ഇത് ഇപ്പോഴും തുടരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു
ഇതുവരെയും വിപണിയില്‍ ഇടപെടാനോ
വില നിയന്ത്രിക്കുവാനോ കഴിഞ്ഞിട്ടില്ല.

സിവില്‍ സപ്ലൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി
റേഷന്‍ വ്യാപകമായി കരിഞ്ചന്തയിലേക്ക് ഒഴുകുന്നു.
നിത്യോപയോഗ സാധനങ്ങള്‍
പൂഴ്ത്തിവെച്ചും കൃതൃമ ക്ഷാമമുണ്ടാക്കിയും
കുത്തകകള്‍ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നു.

വര്‍ഷക്കാല കെടുതികളും
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും
ജനങ്ങളില്‍ ഭീതി പരത്തുന്നു, ഒപ്പം വിലക്കയറ്റവും
ഇത് താങ്ങാന്‍ സാധാരണക്കാരന് കഴിയുമോ?…

പാവപ്പെട്ടവന്റെ മുതുക് ഒടിയും മുമ്പ്
വിലക്കയറ്റം തടയണം. അതിന്
സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണം.
മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണം.
ബജറ്റ് വരെ കാത്തിരിക്കരുത്.

1 Comment

Leave a Reply

Your email address will not be published. Required fields are marked *