ഇന്ത്യ ഭരിക്കുന്നത് ഭരണഘടനയെ നിരാകരിക്കുന്ന സര്‍ക്കാര്‍ –കെ. അംബുജാക്ഷന്‍

Welfare Party Political Workshop

Welfare Party Political Workshop

 

ആലുവ: രാജ്യം ഭരിക്കുന്നത് ഭരണഘടനയെ നിരാകരിക്കുന്ന സര്‍ക്കാറാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍. സംസ്ഥാന-ജില്ലാ നേതാക്കളുടെ ദ്വിദിന രാഷ്ട്രീയ ശില്‍പശാല ആലുവ ശാന്തിഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതാധിപത്യ ഫാഷിസമാണ് മോദി നടപ്പാക്കാനാഗ്രഹിക്കുന്നത്. മതേതരത്വം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ തത്ത്വങ്ങളെ നിരാകരിക്കുന്ന ആശയമാണ് സംഘ്പരിവാറിന്‍േറത്. മോദിയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ സംഭവങ്ങള്‍ ഏത് തരത്തിലുള്ള ഭരണമാണ് അവരുടെ വിഭാവനയെന്ന് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ഘര്‍വാപസി എന്ന് പറഞ്ഞ് ദലിതുകളെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ ഒരു ഭാഗത്ത് പരിശ്രമിക്കുമ്പോള്‍തന്നെ മോദി സര്‍ക്കാറിന്‍െറ രണ്ട് ബജറ്റുകളിലും ദലിത്-ആദിവാസികളുടെ ക്ഷേമ ഫണ്ടുകള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തത്. കോര്‍പറേറ്റുകളുടെ ആധിപത്യമാണ് മോദി ഭരണകൂടവും ആര്‍.എസ്.എസും വിഭാവന ചെയ്യുന്നത്. രാജ്യത്തിന് കടുത്ത ഭീഷണിയായ സംഘ്പരിവാറിനെ നേരിടാന്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കഴിയുന്നില്ല.

പരാജയപ്പെട്ട നേതൃത്വമാണ് രാഹുല്‍ ഗാന്ധിയുടേത്. ഇടതുപക്ഷമാകട്ടെ തളര്‍വാദം വന്നപോലെ ദുര്‍ബലമാണ്. ജനകീയ ബദലാകാന്‍ മൂല്യാധിഷ്ഠിത Welfare Party Political Workshop Aluvaരാഷ്ട്രീയമുയര്‍ത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങളെല്ലാം അബദ്ധങ്ങളായി മാറുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പോലും സര്‍ക്കാറിനാകുന്നില്ല. ജനകീയ പ്രശ്നങ്ങളുയര്‍ത്തി ക്രിയാത്മക പ്രതിപക്ഷത്തിന്‍െറ റോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രന്‍ കരിപ്പുഴ, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം എന്നിവര്‍ നേതൃത്വം നല്‍കി. കെ.എ. ഷഫീഖ്, ഡോ. ശാര്‍ങ്ഗധരന്‍, സലാം കളമശ്ശേരി, എസ്. ഇര്‍ഷാദ് തുടങ്ങിയവര്‍ ക്ളാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *