മാധ്യമങ്ങൾ ചരിത്രത്തെ അവഗണിക്കരുത് – അപ്പുക്കുട്ടൻ വള്ളിക്കുന്ന്.

Janapaksham Bi-Monthly Poster

Janapaksham Bi-Monthly

 

 

കൊച്ചി: ചരിത്രത്തെ അവഗണിച്ച് കൊണ്ട് സമകാലികതെ മാത്രം അവതരിപ്പിക്കുന്ന രീതി മാധ്യമങ്ങളുടെ ഭാഗത്ത്നിന്നും ഉണ്ടാകരുതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് പറഞ്ഞു.  Janapaksham Bi-Monthly Brochureവെൽഫെയർ പാർട്ടി മുഖപത്രം ‘ജനപക്ഷം’ദ്വൈമാസികയുടെ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചെറുതും വലുതുമായ സമരങ്ങൾ പലപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരാറില്ല.

പരസ്യത്തിൽ പൊതിഞ്ഞാണ് ഇപ്പോൾ വാർത്തകൾ വായനക്കാരിലെത്തി ക്കൊണ്ടിരിക്കുന്നത്. വായനക്കാരേക്കാൾ മാനേജ്മെന്റുകളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാൻ എഡിറ്റർമാർ നിർബന്ധിതരാവുന്ന അവസ്ഥയാണിപ്പോളുള്ളതെന്നും അദ്ദേഹം പറഞു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിൽ നിന്ന് ആദ്യ വരിചേർന്നുകൊണ്ടാണ് അദ്ദേഹം കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന
സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, ജനപക്ഷം എക്സിക്യൂട്ടീവ് എഡിറ്റർ സി.എം ശരീഫ്, വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ ട്രഷറർ ഷാജഹാൻ കലൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *