യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ലെക്സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കരുത്

Indian Railway

തിരുവനന്തപുരം: യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ലെക്സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കരുതെന്ന്

Indian Railway

Indian Railway

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ട്രെയിനുകളില്‍ പരീക്ഷണാര്‍ത്ഥമെന്ന പേരില്‍ തുടങ്ങി എല്ലാ തീവണ്ടികളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് മോദി സര്‍ക്കാറിന്റെ ശ്രമം. അങ്ങനെ വന്നാല്‍ ആദ്യ പത്തു ശതമാനം യാത്രക്കാര്‍ക്ക് മാത്രമാകും ഇനി യഥാര്‍ത്ഥ നിരക്കില്‍ യാത്ര ചെയ്യാനാകുക. ഫലത്തില്‍ തീവണ്ടി യാത്രാ നിരക്ക് ഒന്നര ഇരട്ടിയിലേറെ വര്‍ദ്ധിക്കുകയാകും ചെയ്യുക. വിമന കമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന അതേ രീതി തന്നെ റെയില്‍വേയും സ്വീകരിക്കുന്നത് അത്യന്തം ജനവിരുദ്ധമാണ്. രാജ്യത്തെ സാധാരണക്കാരന്റെ യാത്രയെന്ന അവകാശത്തെ സാമ്പത്തിക ചൂഷണോപാധിയാക്കിമാറ്റാനുള്ള ശ്രമത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *