ആര്‍.എസ്.എസ്സും സി.പി. എമ്മും കൊലക്കത്തികൊണ്ട് രാഷ്ട്രീയം കളിക്കരുത്

കണ്ണൂരില്‍ രാഷ്ട്രീയകൊലകള്‍ അറുതിയില്ലാതെ തുടരുന്നു..

ഇവയൊന്നും ഏതെങ്കിലും ഒരു തര്‍ക്കത്തിന്റെയോ പെട്ടെന്നുണ്ടാകുന്ന ഒരു സംഘട്ടനത്തിന്റെയോ ഇടയിലങ്ങ് സംഭവിച്ചു പോകുന്ന അപ്രതീക്ഷിത കൊലപാതകങ്ങളല്ല..

ആസൂത്രിതമായി തയ്യാറെടുത്തു നടത്തുന്ന കൊലപാതകങ്ങളാണെല്ലാം..

പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത്..

പാടത്ത് പണി വരമ്പത്ത് കൂലി എന്നത് ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ അവകാശ മുദ്രാവാക്യമല്ല..

സി.പി.എമ്മിന് രാഷ്ട്രീയ എതിരാളിയെ വകവരുത്താനുള്ള കോഡ് ഭാഷയാണത്..

പാര്‍ട്ടി സെക്രട്ടറി തന്നെയാണ് അത് പറഞ്ഞത്..

ബി.ജെ.പിക്കുമുണ്ട് കോഡ് ഭാഷ.. പാടത്ത് പൊന്നു വിളയിക്കുമെന്നാണ്..

പാടത്ത് പൊന്നു വിളയിക്കാന്‍ ബോംബ് നിര്‍മ്മിച്ചുകൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ ചിതറിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്..

ആര്‍ക്ക് നഷ്ടം.. പോയവന്റെ കുടുംബത്തിന്..

പാര്‍ട്ടികള്‍ക്ക് ബലിദാനിയും രക്തസാക്ഷിയുമൊക്കെയാണ്..

കൊലക്കത്തിക്കിരയാവരെ പരിശോധിച്ചു നോക്കൂ..

അതില്‍ നേതാക്കളുണ്ടാകില്ല.. അവരുടെ മക്കളും കുടുംബാംഗങ്ങളുമുണ്ടാകില്ല..

ചാവേറുകളാകാനുള്ള അണികള്‍.. അവരുടെ മക്കള്‍ അനാഥരാകുന്നു.. ഭാര്യ വിധവയാകുന്നു.. മാതാപിതാക്കള്‍ക്ക് അത്താണി നഷ്ടപ്പെടുന്നു..

ഏതെങ്കിലും രാഷ്ട്രീയ കാരണത്തിലല്ല ഇവരൊന്നും മരച്ചു വീഴുന്നത്. അവകാശപ്പോരാട്ടങ്ങളുടെ ഭാഗവുമല്ല. അതുകൊണ്ട് നാടിന് എന്തെങ്കിലും നേട്ടമുണ്ടാകുന്നുമില്ല..

കുടിപ്പകയുടെ ഇരകള്‍ മാത്രം..

കണ്ണൂരില്‍ മാത്രമല്ല.. നാദാപുരവും വളയവും കല്ലാച്ചിയും കൊടുങ്ങല്ലൂരുമെല്ലാം കൊലപാതക രാഷ്ട്രീയം വ്യാപിക്കുന്നു..

കോടതി വെറുതെ വിട്ടവരെ കൊല്ലുന്നു.. നിയമത്തെയും നിയമപാലകരെയും വെല്ലുവിളിച്ച് നോക്കുകുത്തിയാക്കി നിര്‍ത്തുന്നു..

നാട് ഭരിക്കുന്ന പാര്‍ട്ടിതന്നെ നിയമം കൈയിലെടുക്കുന്നു.. സംഘ്പരിവാറിനാകട്ടെ ഈ അന്തരീക്ഷമാണ് പഥ്യം.

ഇത് നിര്‍ത്തണം.. ജനാധിപത്യ സമൂഹം ഇതിഷ്ടപ്പെടുന്നില്ല..

നിയമവാഴ്ചയും നിയപാലനവും നടക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം..

വേലിതന്നെ വിലവു തിന്നുമ്പോള്‍ ജനങ്ങള്‍ ഒത്തു ചേര്‍ന്ന് പ്രതികരിക്കണം..

ജനാധിപത്യത്തിന് അപമാനമാകുന്ന കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം..

കൊലപാതകം ആഹ്വാനം ചെയ്യുന്ന നേതാക്കളെ നിലക്കു നിര്‍ത്തണം..

പിണറായി സര്‍ക്കാര്‍ നോക്കുകുത്തിയായി ന്ല്‍ക്കരുത്..

കേരളം ഇടതുപക്ഷത്തെ ഭരണമേല്‍പിച്ചത് ഇതിനല്ല..

Leave a Reply

Your email address will not be published. Required fields are marked *