തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തിന് ഉടന്‍ ഉത്തരവിറക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്. 2010 ഡിസംബറില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും നിയമനം കാത്ത് കഴിയുകയാണ്. സെപ്തംബര്‍ 29ന് റാങ്ക് ലിസ്റ്റ് കാലാവധി തീരും എന്നിരിക്കെ നിയമനം നടത്താതെ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്
യുവജനങ്ങളോടുള്ള വഞ്ചനയാണ്.
ഒഴിവുകള്‍ നികത്താതെയും പ്രൊമോഷന് തടഞ്ഞുവെച്ചും സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത് പ്രഹസന വാഗ്ദാനം മാത്രമായി മാറി. ഇടത്-വലത് യുവജന സംഘടനകളും ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല അവരുടെത് വെറും വിപ്ലവ വായാടിത്തം മാത്രമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമായിരിക്കെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയും ഒഴിവുള്ള തസ്തികകളില്‍ സമയബന്ധിതമായി നിയമനം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാര്‍മാന്‍ – ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
ഡയറക്റ്റര്‍ – കെ.എ ഷെഫീഖ്
ജനറല്‍ കണ്‍വീനര്‍ – ജോസഫ് ജോണ്‍, ശ്രീജ നെയ്യാറ്റിന്‍കര
സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം – മാര്സാദ് റഹ്മാന്
പ്രതിനിധി – ഷെഫീഖ് ചോഴിയക്കോട്
പ്രചരണം – റസാഖ് പാലേരി
മീഡിയ – സജീദ് ഖാലിദ്
ഡോക്യുമെന്റേഷന് – അനസ് വടുതല
പബ്ലിക് റിലേഷന്‍ – നൗഷാദ്.സി.എ
എക്സിബിഷന് – ഗണേഷ് വടേരി
മെമന്റോ – സി.എം. ഷെരീഫ്
സംസ്കാരിക പരിപാടി – വൈ. ഇര്‍ഷാദ്