മദ്യനയം അട്ടിമറിക്കരുത്; ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

liquor-policy-banner

liquor-policyതിരുവനന്തപുരം: പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതു സര്‍ക്കാര്‍ അട്ടിമറിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. സുപ്രീം കോടതി വരെ ശരിവെച്ച മദ്യനയമാണ് നിലവിലുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വന്ന, നിലവിലുള്ള മദ്യനയമനുസരിച്ച് 10 ശതമാനം ബിവറേജസ്- കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം
. അവ പൂട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ അഭിപ്രായം മദ്യനിരോധനമെന്ന ആശയത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് മനസ്സിലാക്കേണ്ടത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടെ ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം എന്‍.ഡി.എഫ് നടത്തുണ്ട്. നിലവിലുള്ള ത്രീസ്റ്റാര്‍-ടൂസ്റ്റാര്‍ ഹോട്ടലുകള്‍ ഫോര്‍ സ്റ്റാറാക്കാനുള്ള ശ്രമത്തിലുമാണ്. അങ്ങനെ വന്നാല്‍ കേരളത്തില്‍ പുതുതായി കുറഞ്ഞത് 350 മദ്യശാലകളെങ്കിലും ഇനിയും വരും. കേരളത്തിലെ മദ്യലഭ്യത വന്‍തോതില്‍ വര്‍ദ്ധിക്കുകയും വലിയ സാമൂഹ്യ ദുരന്തത്തിലേക്ക് അത് വഴിതെളിക്കുകയും ചെയ്യും. മദ്യം സുലഭമാക്കിയിട്ട് എന്ത് മദ്യവര്‍ജനമാണ് ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പില്‍വരുത്താന്‍ പോകുന്നത്. മദ്യലഭ്യത കുറച്ചുകൊണ്ടു വന്നാണ് മദ്യവര്‍ജ്ജനം സാധ്യമാകുക. അതിന് ഘട്ടം ഘട്ടമായി നിലവിലുള്ള മദ്യ വില്‍പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുക മാത്രമാണ് പോംവഴി. ഇക്കാര്യത്തില്‍ ബിഹാറിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓക്ടോബര്‍ ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ കേരളത്തിലെ മദ്യ നിരോധന പ്രവര്‍ത്തകരെ അണിനിരത്തി സമരസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *