മഷി പുരട്ടൽ: അടിയന്തരാവസ്ഥയുടെ അതിഭീകരത

Demonitisation

തിരുവനന്തപുരം : പണം മാറാനെത്തുന്നവരെ Demonitisationമഷികുത്തുന്നത് അടിയന്തരാവസ്ഥയുടെ പ്രാകൃതവും ഭീകരവുമായ രീതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മോദി സര്‍ക്കാര്‍ ജനാധിപത്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. സ്വന്തം പണം മാറാനെത്തുന്നവരെ ചാപ്പകുത്തി വിടുന്ന ആദ്യത്തെ ഭരണകൂടമാണ് മോദിയുടേത്. സ്വന്തം അക്കൗണ്ടിലുള്ള പണം പോലും പിന്‍വലിക്കാന്‍ രാജ്യത്തെ ജനതയെ സമ്മതിക്കാത്ത ഭരണകൂടം ജനങ്ങള്‍ പൊരുതി നേടിയെടുത്ത എല്ലാ ജനാധിപത്യാവകാശങ്ങളെയും ചവിട്ടിയെറിയുകയാണ്. ചാപ്പകുത്തല്‍ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഷിപുട്ടലിനെതിരെ എല്ലാവിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധമുയര്‍ത്തണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *