കറന്‍സി നിരോധനം ജനങ്ങള്‍ക്കാകെ ദുരിതം മാത്രം

demonitisation-of-1000-and-500

രാജ്യത്ത് ജനങ്ങളാകെ വലഞ്ഞുകൊണ്ടിരിക്കുന്നു…
സ്വന്തം അധ്വാനത്തിലൂടെ ലഭിച്ച മൂല്യം ഇന്ന് എടുക്കാച്ചരക്കായി മാറി..
സ്വന്തം അക്കൗണ്ടില്‍ ചില്ലറ സമ്പാദ്യമുണ്ടെങ്കിലും അതുപോലും പുറത്തെടുക്കാനാവുന്നില്ല..
ഇത് കള്ളപ്പണ വേട്ടയ്‌ക്കെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.. demonitisation-of-1000-and-500
കള്ളപ്പണക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒന്നും സംഭവിച്ചില്ല…
വിദേശ ബാങ്കുകളിലെ അവരുടെ സമ്പാദ്യങ്ങള്‍ സുരക്ഷിതമാണ്..
സംഭവിച്ചത് സാധാരക്കാര്‍ക്കാണ്..
ഒറ്റ ഇരുട്ടി വെളുക്കല്‍കൊണ്ട് പാപ്പരെപ്പോലെയാകുക.
കുഞ്ഞിന് പാല്‍ വാങ്ങാന്‍ കഴിയുന്നില്ല.., വൃദ്ധരായ മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാനാവുന്നില്ല..


125 കോടി ഇന്ത്യക്കാരും ക്യൂവിലാണ്,…
ജനങ്ങള്‍ 50 ദിവസം സഹിക്കണമെന്നാണ് അധികാരി പറയുന്നത്…
എല്ലാ ഏകാധിപതികളും ഇങ്ങനെ തന്നെയായിരുന്നു..
അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ജനങ്ങളെ അനുസരിപ്പിക്കുക..
എല്ലാ ജനദ്രോഹ തീരുമാനങ്ങളും നന്മയെന്ന് ഇരകളായ ജനങ്ങളെ കൊണ്ട് പറയിക്കാന്‍ നിര്‍ബന്ധിതരാക്കുക…
രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പോലും യാതൊരു അഭിപ്രായ സ്വാതന്ത്ര്യവുമില്ല..
ജനാധിപത്യമുല്യങ്ങളുടെ തായ്‌വേര് പോലും പിഴുതു മാറ്റിക്കളഞ്ഞു..
ഇത് ഒരു ഏകാധിപതിയുടെ ഭ്രാന്തന്‍ തീരുമാനമാണ്..
ചരിത്രത്തിലെ എല്ലാ നിഷ്ഠുര ഭരണകൂടങ്ങളേയും ജനങ്ങള്‍ തൂത്തെറിഞ്ഞിട്ടുണ്ട്..
തിരുത്തിയില്ലെങ്കില്‍ മോദി സര്‍ക്കാരിന്റെ ഗതിയെന്തെന്ന് അറിയാന്‍ കേവലം 40 വര്‍ഷം മാത്രം പുറകിലെ ഇന്ത്യാ ചരിത്രം നോക്കിയാല്‍ മതി..
അടിയന്തരിവാസ്ഥയെ ജനങ്ങള്‍ അറബിക്കടലിലെറിഞ്ഞപോലെ സര്‍ഗാത്മകമായി ഈ ജനദ്രോഹ തീരുമാനത്തെയും ജനങ്ങള്‍ നേരിടുക തന്നെ ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *