സാമ്പത്തികാടിയന്തിരാവസ്ഥ മോദി സര്‍ക്കാറിന്റെ അന്ത്യം കുറിക്കും – കെ.എ. ഷെഫീഖ്

demonstration-on-demonitisation-at-trivandrum

തിരുവനന്തപുരം : കറന്‍സി പിന്‍വലിക്കലിലൂടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തികാടിയന്തിരാവസ്ഥ മോദിയുടെ ജനവിരുദ്ധ ഭരണത്തിന്റെ അന്ത്യം കുറിക്കാനിടയാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസര്‍വ്വ് ബാങ്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരെ പിടിക്കാനെന്ന പേരില്‍ സാധാരണക്കാരെ കെണിവെച്ച് പിടിക്കകയായിരുന്നു സര്‍ക്കാര്‍. ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നത് സാധാരണക്കാരണ്. demonstration-on-demonitisation-at-trivandrumവന്‍ തോതില്‍ ഉദ്പാദനം കുറയുകയും ടാക്‌സടക്കമുള്ള വരുമാകാര്യങ്ങളില്‍ വന്‍ഇടിവുമാണ് കഴിഞ്ഞ 6 ദിവസങ്ങളായി നടക്കുന്നത്. ചില്ലറ വ്യാപാര മേഖല തകര്‍ന്നു. ഉദ്പാദനം വന്‍ തോതില്‍ കുറഞ്ഞിരിക്കുന്നു. തങ്ങളുടെ കൈവശം റിസര്‍വ്വ ബാങ്ക് ഗവര്‍ണ്ണര്‍ മൂല്യം ഉറപ്പ് നല്‍കിയ നോട്ടുകളുണ്ടായിരിക്കെ അത്ുകൊണ്ട് പ്രത്യേക വിലയില്ലാത്ത അവസ്ഥയാണിപ്പോള്‍. ബാങ്കില്‍ ഏറെ നേരം പണിപ്പെട്ട് ക്യൂ നിന്നാല്‍ ലഭിക്കുന്ന 2000 രൂപ നോട്ട് എവിടെയും എടുക്കുന്നില്ല. ഒരാള്‍ക്ക് 4000 രൂപ മാറ്റിയെടുക്കാമെന്നത് 4500 ആക്കിയതുകൊണ്ട് യാതൊരു മെച്ചവുമില്ല, അതിന് തന്നെ ബാങ്കുകളില്‍ പണം ഇല്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഗുരുതരമായി ബാധിച്ച ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. കള്ളപ്പണകാകാരെ നേരിടാനാണെങ്കില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച വരെ ആദ്യം പിടികൂടട്ടെ. ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് മുങ്ങാന്‍ മല്യയെപ്പോലുള്ളവരെ സഹായിച്ച സര്‍ക്കാരണ് ഇപ്പോള്‍ ഇത്തരത്തില്‍ ന്യായവുമായി വരുനന്നത് എന്നത് പരിഹാസ്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന demonstration-on-demonitisation-at-ernakulamഎക്‌സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ്, തിരുവന്നതപുരം ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ജില്ലാ ജനറല്‍ സെക്ട്രറി മധുകല്ലറ, ട്രഷറര്‍ ഗഫൂര്‍ മംഗലപുര, ജില്ലാ സെക്‌രട്ടറി സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംസാസിരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്തെ റിസര്‍വ്വ ബാങ്ക് ഓഫീസിലേക്ക് മാര്‍ച്ച് നടന്നു. വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ജ്ില്ലകളില്‍ ശക്തമായ പ്രതിക്ഷേധ പ്രക്ഷോഭപരിപാടികള്‍ സടത്താന്‍ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *