പെരിയ സമരത്തിന് എെക്യദാർഡ്യം

periya-struggle

പെരിയ: കേന്ദ്ര സര്‍വകലാശാലക്ക് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് ജോലി നല്‍കാമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പതിനാറോളം കുടുമ്പങ്ങള്‍ നടത്തി വരുന്ന നിരാഹാര സമരം ന്യായമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് പറഞ്ഞു.

പെരിയ സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റിക്ക് വേണ്ടി ഭൂമിയും വീടും കൃഷിയിടവും നഷ്ടപ്പെട്ടരുടെ തൊഴില്‍ അവരുടെ ജീവിതാവശ്യമാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കാ൯ സര്‍വകലാശാലക്ക് ബാധ്യതയുണ്ട്. ഭരണ-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സമരത്തെ നിര്‍വീര്യമാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സിഎച്ച് ബാലകൃഷ്ണന്‍, ട്രഷറര്‍ ഹമീദ് കക്കണ്ടം, സെക്രടറി പികെ അബ്ദുല്ല, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെവി പത്മനാഭ൯,  ടിഎം കുഞ്ഞമ്പു, കെഎം റഷീദ്, ശെരീഫ് പടിഞ്ഞാര്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി നേതാക്കളായ സുരേഷ് സ്വാഗതവും വിജയ൯ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *