സഹകരണ മേഖല; കേന്ദ്ര നിലപാട് കേരളത്തെ തകർക്കാൻ – ഹമീദ് വാണിയമ്പലം

protest-on-demonetisation-in-malappuram-civil-station

മലപ്പുറം: സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെ ജില്ലാ – പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേക വിലക്ക് ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നിലപാട് കേരളത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള ബി.ജെ.പി.യുടെയും സംഘ്പരിവാറിന്റെയും ഗൂഡാലോചനയാണെന്നും കേരളം ഒറ്റകെട്ടായി ഇതിനെ ചെറുത്തു തോല്പിക്കുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ്‌ ഓഫീസ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയിരുന്നു അദ്ദേഹം.protest-on-demonetisation-in-malappuram-civil-station-2

ചെറിയ നാണയതുട്ടുകള്‍ ശേഖരിച്ചും കര്‍ഷക കൂട്ടായ്മയിലൂടെയും കാര്‍ഷിക രംഗത്ത് ഉത്‌പാദനവും വിപണനവും കൂട്ടായി നിര്‍വഹിച്ചും കേരളത്തിന്റെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തിയ സാധാരണക്കാരുടെ അവലംബമായ പ്രാഥമിക സഹകരണ ബാങ്കുകളെയാണ് കേന്ദ്രം തകര്‍ക്കുന്നത്. സഹകരണ ബാങ്കുളുടെ നിക്ഷേപം അതേ പ്രദേശത്ത് തന്നെ ചിലഴിക്കപ്പെടുന്നതുവഴി ഗ്രാമ പ്രദേശങ്ങളുടെ വിനിമയശേഷിയേയും വികസനത്തേയും വലിയ രീതിയിലാണ്  പിന്തുണക്കുന്നത്.

കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നേരിട്ട് ഇടപെട്ടിട്ടും കേരളത്തിലെ ബി.ജെ.പി അതിനെതിരെ സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള സമ്മര്‍ദ്ദമാണ് കേന്ദ്രത്തില്‍ നടത്തുന്നത്.

കള്ളപ്പണത്തിന്റെ ആറു ശതമാനം മാത്രമാണ് പണമായിട്ടുള്ളതെന്നിരിക്കെ നോട്ട് അസാധുവാക്കിയ നിലപാട് പരിഹാരമല്ല.വിജയ് മല്യ ഉള്‍പ്പടെ കള്ള പണക്കാരുടെ ഏഴായിരം കോടി രൂപ എഴുതിതള്ളിയ നടപടി ബി.ജെ.പിയുടെ കപടമുഖം വെളിവാക്കുന്നതാണ്.

protest-on-demonetisation-in-malappuram-civil-station-3പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ അര്‍ദ്ധരാത്രി പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ജനാധിപത്യത്തെയല്ല ഏകാധിപത്യത്തെയാണ് പ്രധ്നിധീകരിക്കുന്നതെന്നും ഇത് ഫാഷിസമാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എം.ഐ.റഷീദ്, ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, റംല മമ്പാട്, ഫായിസ കരുവാരക്കുണ്ട്, മുനീബ് കാരക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *