കാലിക്കറ്റ് എയര്‍പോര്‍ട്ടിനെ തകര്‍ക്കുന്നത് രാഷ്ട്രീയ-കോര്‍പ്പറേറ്റ് സ്ഥാപിത താല്‍പര്യക്കാര്‍ – ഡോ.എസ്.ക്യൂ.ആര്‍ ഇല്യാസ്

Karippur Airport Parliament March - 3

ന്യൂഡല്‍ഹി: കേരളത്തിലെ പ്രവാസികളില്‍ വലിയ വിഭാഗത്തിന്റെ യാത്രാകേന്ദ്രമായ കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ-കോര്‍പറേറ്റ് സ്ഥാപിത താല്‍പര്യക്കാരുടെ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ.എസ്.ക്യൂ.ആര്‍ ഇല്യാസ് പ്രസ്താവിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രവാസി സാന്ദ്രത കൂടിയ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിമാനയാത്രക്കാരാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വൈഡ്‌ബോഡി വിമാനങ്ങള്‍ ഇറങ്ങാത്തതിന്റെ പ്രയാസം അനുഭവിക്കുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളോട് നന്ദികേടാണ് അതുവഴി സര്‍ക്കാര്‍ കാണിക്കുന്നത്. 14 വര്‍ഷം വലിയ വിമാങ്ങള്‍ ഇറങ്ങിയിരുന്ന കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സാങ്കേതികമായ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഈ രംഗത്തെ നിരവധി വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. സ്വകാര്യ വിമാനത്താവളങ്ങള്‍ക്ക് വേണ്ടി കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ചുരുക്കി കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുകയാണ് വ്യോമയാന വകുപ്പും സര്‍ക്കാരും.

Karippur Airport Parliament March - 1

കേരളത്തിലെ 85 ശതമാനം ഹജ്ജ് യാത്രക്കാരും കോഴിക്കോട് മലപ്പുറം ജില്ലക്കാരാണ്. കേരളാ ഹജ്ജ് ഹൗസും കോഴിക്കോടായിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് സര്‍ക്കാര്‍ മാറ്റിയത് ദുരൂഹമാണ്. ലക്നോ എയര്‍പോര്‍ട്ട് ഇതിലും ചെറുതായിരിക്കെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അത് നിലനിര്‍ത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ കോഴിക്കോട് എയര്‍പോര്‍ട്ടിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പുനഃസ്ഥാപിക്കണം.
2015 മെയ് മുതല്‍ റണ്‍വേ റീകാര്‍പ്പറ്റിങ് എന്ന പേരില്‍ 20 മാസത്തോളം ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടപ്പോള്‍ കേവലം കേവല ഒരു വര്‍ഷം കൊണ്ട് മാത്രം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് 175.22 കോടി രൂപയാണ് അധികവരുമാനം ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. 178 ശതമാനം വളര്‍ച്ചയാണ് നെടുമ്പാശ്ശേരി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചു. സ്വകാര്യ എയര്‍പോര്‍ട്ട് സംരംഭമായ സിയാലിന് Karippur Airport Parliament March - 6കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പൊതുമേഖലാ എയര്‍പോര്‍ട്ടായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കരിപ്പൂരില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം നിലച്ചതിന് ശേഷം കയറ്റുമതി വഴി വരുമാനം ഉണ്ടാക്കിയിരുന്ന മലബാര്‍ മേഖലയിലെ കര്‍ഷകരും വിമാനത്താവളത്തോടനുബന്ധ പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും പ്രയാസത്തിലാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ഡല്‍ഹി സംസ്ഥാന പ്രസിഡണ്ട് സിറാജ് താലിബ്, കേരളാ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സജീദ് ഖാലിദ്, സംസ്ഥാന കമ്മിറ്റിയംഗം പി.സി ഭാസ്‌കരന്‍, പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ഹസനുല്‍ ബന്ന, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി, മലപ്പുറം ജിKarippur Airport Parliament March - 4ല്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്, പ്രവാസി കള്‍ച്ചറല്‍ ഫോറം (ഖത്തര്‍) പ്രതിനിധി യാസര്‍ അബ്ദുല്ല, പ്രവാസി ഫോറം (സൗദി) പ്രതിനിധി സിറാജ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലാ ഭാരവാഹികളായ ടി.കെ മാധവന്‍, പി.സി മുഹമ്മദ് കുട്ടി, എഫ്.എം അബ്ദുല്ല, സാബിര്‍ മലപ്പുറം, സൈദലവി കാട്ടേരി തുടങ്ങിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയവര്‍ക്ക് നിവേദനവും പതിനായിരക്കണക്കിന് പ്രവാസികളും കേരളീയരും ഒപ്പിട്ട ഭീമ ഹര്‍ജിയും സമര്‍പ്പിച്ചു.

Karippur Airport Parliament March - 8 Karippur Airport Parliament March - 9 Karippur Airport Parliament March - 10 Karippur Airport Parliament March - 2 Karippur Airport Parliament March - 13 Karippur Airport Parliament March - 12 Karippur Airport Parliament March - 11 Karippur Airport Parliament March - 7

Leave a Reply

Your email address will not be published. Required fields are marked *