കാസര്‍കോട് കൊലപാതകം കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനുള്ള ഗൂഢാലോചന

Riyas Moulavi

തിരുവനന്തപുരം: കാസര്‍കോട് മദ്രസാധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ടത് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം പിടിക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. റിയാസിന്റെ കൊലപാതകികളെയും അതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളാ പോലീസ് ഇത്തരം സംഭവങ്ങളെ പക്ഷപാതപരമായി കാണുന്നുവെന്നത് അതീവ ഗുരുതരമാണ്. കൊടിഞ്ഞി ഫൈസല്‍ വധത്തിലെ പ്രതികള്‍ ഇപ്പോള്‍ ജാമ്യം നേടി സ്വസ്ഥമായി നടക്കുന്നതും അതിന്റെ ഗൂഢാലോചകരെ പുറത്തുകൊണ്ടു വരാത്തതും പോലീസിന്റെ വീഴ്ചയാണ്. സമാനമാണ് കാസര്‍കോടും പോലീസ് നിലാപാടെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.

പ്രാദേശിക സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അവയെ ഊതിക്കത്തിച്ചാണ് മുസഫര്‍ നഗര്‍ വംശീയാക്രമണം സംഘ് പരിവാര്‍ സംഘടിപ്പിച്ചതും അതുവഴി യു.പിയില്‍ അധികാരം പിടിച്ചതും. കേരളത്തില്‍ വര്‍ഗീയാക്രമണങ്ങള്‍ തടയുമെന്ന പേരിലാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നത്. പക്ഷേ ലോക്‌നാഥ് ബെഹ്റയെപ്പോലെയുള്ള ഉദ്യോഗസ്ഥനെ പോലീസ് തലപ്പത്ത് വെച്ചതോടെ സംഘ്പരിവാറിന്റെ താല്‍പര്യങ്ങളാണ് പോലീസ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രിപദവി കൂടി വഹിക്കുന്ന കേരളാ മുഖ്യമന്ത്രി ഇതിന് മറുപടി പറണം. കൊടിഞ്ഞിയിലും കാസര്‍കോടുമൊക്കെ മുസ്#ലിം സമുദായവും മുസ്#ലിം സംഘടനകളും പുലര്‍ത്തുന്ന സംയമനം ശ്ലാഘനീയമാണ്. സംഘ്പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ താല്‍പര്യങ്ങള്‍ തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *