സംഘ്പരിവാറിനെ ചെറുക്കാനാകുക സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിന് : ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്

Reception to National Agitation @ Ernakulam - 01
എറണാകുളം: വിദ്വേഷത്തിലധിഷ്ഠിതമായി രാജ്യത്തിന്റെ ആഭ്യന്തര സൈ്വര്യം സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന സംഘ്പരിവാറിനെ ചെറുക്കാന്‍ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ.എസ്.ക്യൂ.ആര്‍. ഇല്യാസ്. സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ ദേശീയ പ്രക്ഷോഭയാത്രയ്ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. Reception to National Agitation @ Ernakulam - 04സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള മോദി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സമസ്ത മേഖലകളും സംഘ്പരിവാര്‍ നിയന്ത്രണിത്താലാക്കാനാണ് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരം എടുത്തു മാറ്റി അവയെയെല്ലാം തങ്ങളുടെവരുതിയിലാക്കുകയാണ്. കോടതികളിലെ ജഡ്ജി നിയമനത്തിലടക്കം ഇടപെടുകയാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ പോലും സാധ്യമാകാത്ത സ്ഥിതിവിശേഷത്തിലേക്ക് രാജ്യം എത്തുന്നു.
Reception to National Agitation @ Ernakulam - 05
വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ നേതാക്കള്‍ അണികളോട് കലാപാഹ്വാനം നടത്തുന്നു. ഭക്ഷണ ശീലങ്ങളെയും വ്യത്യസ്ത സംസ്‌കാരങ്ങളെയുമെല്ലാം തകര്‍ത്ത് ഏകശിലാ സംസ്‌കാരം സ്ഥാപിക്കുക മാത്രമല്ല സംഘ്പരിവാര്‍ താത്പര്യം. അതിന്റെ മറവില്‍ കോര്‍പ്പറേറ്റുകള്‍ക്കും സാമ്പത്തിക ശക്തികള്‍ക്കും രാജ്യത്തിന്റെ സാമ്പത്തികാധികാരം കൈമാറുക എന്നതു കൂടിയാണ്. Reception to National Agitation @ Ernakulam - 02പാര്‍ലമെന്റിനെയടക്കം മറികടന്ന് കേന്ദ്രീകൃത ഏകാധിപത്യ രീതി രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമം ഇതിനു കൂടി വേണ്ടിയാണ്. മോദി കറന്‍സി പിന്‍വലിക്കല്‍ നടപ്പാക്കിയ രീതി അതിനുദാഹരണമാണ്. ഏകാധിപതിയെപ്പോലെ അടിച്ചേല്‍പിച്ച കറന്‍സി നിരോധം പേടിഎം പോലെയുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകള്‍ക്കും സാധാരണക്കാരന്റെ പണത്തിനുമേല്‍ അധീശത്വം സ്ഥാപിക്കാനാണ് ഇടവരുത്തിയത്.
Reception to National Agitation @ Ernakulam - 06
സംഘ്പരിവാറിനെ ആശയപരമായി പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും നേരത്തേ തന്നെ പരാജയപ്പെട്ടതാണ്. സംഘ്പരിവാറിനെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും ഇവര്‍ക്ക് കഴിയുന്നില്ല. മതേതര പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ അനായാസം പരാജയെപ്പടാവുന്ന പിന്തുണ മാത്രമേ ഇപ്പോഴും രാഷ്ട്രീയമായി സംഘ്പരിവാറിനുള്ളൂ. പ്രായോഗികമായി അവരെReception to National Agitation @ Ernakulam - 07 നേരിടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. കേരളത്തിലെ ഇടതു സര്‍ക്കാര്‍ പോലും സ്വീകരിക്കുന്ന സമീപനങ്ങള്‍ സംഘ്പരിവാറിന് വളമാകുന്നതാണ്. ഇവിടെ സംഘ്പരിവാറിനെതിരെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹ്യ നിതീയുടെയും സാഹോദര്യത്തിന്റെയും രാഷ്്ട്രീയം കെട്ടിപ്പടുക്കണം. ജെ.എന്‍.യുവും ഹൈദരബാദ് യൂണിവേഴ്‌സിറ്റിയുമടക്കമുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അത്തരം ചെറുത്തുനില്‍പുകളുയര്‍ത്തുുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ഈ സാഹോദര്യ രാഷ്ട്രീയത്തിനൊപ്പമാണ്. രാജ്യത്തെമ്പാടും ഇത്തരമൊരു രാഷ്ട്രീയത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പാരമ്പര്യങ്ങളുടെ പിന്‍ബലമുള്ള കേരള ജനത ഇതിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.Reception to National Agitation @ Ernakulam - 08
സംഘ്പരിവാറിനെ ചെറുത്തു നിന്ന കേരളം ആ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സംഘ്പരിവാറിന് വളമൊരുക്കുന്നവരെ കേരളം വലിച്ചെറിയുമെന്നും സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ശ്രീനാരായണ ഗുരുവും അയ്യന്‍ങ്കാളിയും സഹോദരന്‍ അയ്യപ്പനും, ഉമര്‍ ഖാളിയും മമ്പുറം തങ്ങളും കെട്ടിപ്പടുത്ത സാമ്രാജ്യത്വ Reception to National Agitation @ Ernakulam - 09വിരുദ്ധവും ജാതീയ വിവേചനങ്ങള്‍ക്കെതിരുമായ പോരാട്ട പാരമ്പര്യമാണ് സംഘ്പരിവാറിനെ ചെറുക്കാനുള്ള കേരളത്തിന്റെ കൈമുതല്‍. താല്‍കാലിക നേട്ടത്തിനായി ഇടതുപക്ഷവും യു.ഡി.എഫും ചില സന്ദര്‍ഭങ്ങളില്‍ സംഘ്പരിവാര്‍ വാദങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോഴെല്ലാം കേരളം അവര്‍ക്ക് തിരിച്ചടികള്‍ നല്‍കിയിട്ടുണ്ട്. കേരള ഭരണകൂടം ഇപ്പോള്‍ സ്വീകരിക്കുന്ന ചില സമീപനങ്ങള്‍ അപകടകരമാണ്. അമിത്ഷായുടെ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാക്കാനാണ് Reception to National Agitation @ Ernakulam - 11സംഘ്പരിവാര്‍ ശ്രമം. കേരളത്തിലെ സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഗോഗ്വാ വിളികളും കൊടിഞ്ഞി ഫൈസല്‍  വധവും കാസര്‍കോഡ് റിയാസ് മൗലവി വധവുമെല്ലാം അതിന്റെ ഭാഗങ്ങളാണ്. പക്ഷേ കേരള ഭരണകൂടത്തിന് ഇവയിലൊന്നും നീതി നടപ്പാക്കാനായില്ല. ഭീകരനിയമങ്ങളായ ടാഡയും പോട്ടയുമൊന്നും നടപ്പാക്കാതിരുന്ന കേരള സര്‍ക്കാറിന്റെ മുന്‍കാല പാരമ്പര്യങ്ങളെ മറികടന്ന് ഇടതു സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും യു.എ.പി.എ പോലുള്ള Reception to National Agitation @ Ernakulam - 10ഭീകര നിയമം കേരളത്തില്‍ തലങ്ങും വിലങ്ങും ഉപയോഗിച്ചു. അതൊക്കെ സംഘ്പരിവാറിന് അനുകൂല സാഹചര്യങ്ങള്‍ കേരളത്തിലുണ്ടാക്കി. ബി.ജെ.പിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായത്  ഇരുമുന്നണികളുടെയും കഴിവ് കേടാണ്. നവോത്ഥാന മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് സംഘ്പരിവാറിനെ ചെറുക്കാനുള്ള വഴി. ഇതിനായി യോജിച്ച രാഷ്ട്രീയ മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.Reception to National Agitation @ Ernakulam - 12
ദേശീയ വൈസ് പ്രസിഡണ്ട് ഡോ. ബി.ടി ലളിതാ നായിക്, ദേശീയ സെക്രട്ടറിമാരായ സുബ്രമണി അറുമുഖം, കെ.അംബുജാക്ഷന്‍, ഷീമാ മുഹ്‌സിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹക്കിം, സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറിമാരായ കെ.എ ഷഫീഖ്, റസാഖ് പലേരി, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം, എറണാകുളം ജില്ലാ പ്രസിഡണ്ട് സമദ് നെടുമ്പാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.Reception to National Agitation @ Ernakulam - 13
സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ദേശീയ പ്രക്ഷോഭ യാത്രയെ മറൈന്‍ഡ്രൈവില്‍                നിന്നും സമ്മേളന സ്ഥലമായ കലൂര്‍ സ്റ്റേഡിയത്തിലേക്കാനയിച്ചത്. സ്വീകരണ സമ്മേളനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വീഡിയോ കാണുന്നതിന് സന്ദര്‍ശിക്കുക: https://www.facebook.com/welfarepartykerala/videos/1126942290749076/
Reception to National Agitation @ Ernakulam - 16Reception to National Agitation @ Ernakulam - 15Reception to National Agitation @ Ernakulam - 14Reception to National Agitation @ Ernakulam - 03

Leave a Reply

Your email address will not be published. Required fields are marked *