മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക

Shajar Khan and Shajahan
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ എം.ഷാജര്‍ഖാന്‍, എസ്.മിനി, കെ.എം ഷാജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാരെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളെ തല്ലിയൊതുക്കുകയും സമര നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഇടത് സര്‍ക്കാറിന്റെ സമീപനം തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ജനകീയ സമരങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്നും കേരളത്തില്‍ ഇത് നടപ്പാവില്ലെന്നും, മാഫിയകള്‍ക്കും സംഘ്പരിവാറിനും ഒത്താശ ചെയ്യുന്ന ഡി.ജി.പി യെ പുറത്താക്കി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *